തിരുവനന്തപുരം: ജിഷ്ണു പ്രണോയ്  കേസിൽ പ്രതികളുടെ  ജാമ്യാപേക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ.  നെഹ്റു ഗ്രൂപ്പ് ചെയർ  പി.കൃഷ്ണദാസിന്റേതടക്കം ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.

ലക്കിടി കോളേജ് വിദ്യാർത്ഥി ഷഹീർ ഷൗക്കത്തലിയെ മർദ്ദിച്ച കേസിലാണ് പി.കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടത്. ജിഷ്ണു പ്രണോയി കേസിൽ പാമ്പാടി നെഹ്റു കോളേജ് വൈൈസ് പ്രിൻസിപ്പൽ ശക്തിവേലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കേസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഹൈക്കോടതി നടപടിക്കെതിരെയും സർക്കാർ ഹർജിയിൽ പരാതി ഉന്നയിച്ചിട്ടുണ്ട്. ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ