ന്യൂഡൽഹി: പാമ്പാടി നെഹ്റു കോളേജ് വിദ്യാർഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് സിബിഐ. അതിനാല്‍ അന്വേഷണം ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. ജിഷ്ണു പ്രണോയ് കേസ് സിബിഐക്ക് കൈമാറുന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതാണ്, എന്നാൽ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
അതേസമയം, ചൊവ്വാഴ്ചക്കകം സിബിഐ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഇല്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിറക്കുമെന്ന് കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച കേസില്‍ വിശദമായ വാദം കേള്‍ക്കും.