കോഴിക്കോട്: നെഹ്‌റു കോളജ് വിദ്യാർഥി ജിഷ്‌ണു പ്രണോയുടെ മരണത്തിൽ തെളിവു മറച്ചുവച്ചെന്ന് ആരോപണം. ജിഷ്‌ണുവിന്റെ മൃതദേഹത്തിൽ രക്തം പൊടിഞ്ഞിരുന്നതായി സഹപാഠിയുടെ വെളിപ്പെടുത്തൽ. പക്ഷേ പൊലീസ് ഇക്കാര്യം ഇൻക്വസ്‌റ്റ് റിപ്പോർട്ടിൽ രോഖപ്പെടുത്തിയിട്ടില്ല. ജിഷ്‌ണുവിന്റെ വായിലാണ് രക്തം കണ്ടതെന്ന് സഹപാഠി വെളിപ്പെടുത്തി. വളരെ നിർണായകമായ ഈ വിവരം പക്ഷേ പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല.

ജിഷ്‌ണുവിന്റെ മൃതദേഹം കണ്ടെത്തിയ ശുചിമുറിയുടെ ഭിത്തിയിലും രക്തക്കറ കണ്ടിരുന്നതായി സഹപാഠി പറയുന്നു. മൃതദേഹം കണ്ട ജിഷ്‌ണുവിന്റെ സഹപാഠിയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജിഷ്‌ണുവിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ആദ്യം സ്ഥലത്തെത്തിയ പഴയന്നൂർ പൊലീസ് ഇക്കാര്യങ്ങളൊന്നും റിപ്പോർട്ടിൽ പറയാതിരുന്നത് എന്താണെന്നും സഹപാഠികൾ ചോദിക്കുന്നു. ജിഷ്‌ണുവിന്റെ മരണത്തിൽ പൊലീസ് തെളിവുമറച്ചുവച്ചെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ