/indian-express-malayalam/media/media_files/uploads/2017/01/jishnu-pranoy.jpg)
കോഴിക്കോട്: ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മാതാപിതാക്കൾ. മുഖ്യമന്ത്രി ഇതിനായി ഉണർന്ന് പ്രവർത്തിക്കണം എന്നും ഇവരെ കസ്റ്റഡിയിൽ എടുക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ജിഷ്ണുവിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ചവരെ പിടിക്കാൻ പൊലീസും സർക്കാരും കാണിച്ച വ്യഗ്രത എന്റെ മകന്റെ കാര്യത്തിലും വേണം. പണക്കാരുടെ കേസിൽ ഇടപെടുന്ന ആവേശം തന്റെ പൊന്നുമോന്രെ കാര്യത്തിലും വേണമെന്ന് അമ്മ മഹിജ ആവശ്യപ്പെട്ടു.
കേസിലെ ഒന്നാം പ്രതിയായ പി.കെ.കൃഷ്ണദാസിന്റെയും മറ്റു പ്രതികളുടെയും അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് മാതാപിതാക്കൾ ഇന്ന് വാർത്താസമ്മേളനം വിളിച്ചത്. നെഹ്‌റു ഗ്രൂപ്പ് ചെയർമാനെ ആരോ പിന്തുണയ്ക്കുന്നുണ്ട്. ഇതുമൂലമാണ് അറസ്റ്റ് വൈകുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. കേസിലെ പ്രതികളെ രണ്ടു ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ഇരിക്കും എന്നും ജിഷ്ണുവിന്റെ അമ്മ പറഞ്ഞു.
പ്രതികളെ പിടിച്ചതിന് ശേഷം മാത്രം മുഖ്യമന്ത്രി തന്നെ കാണാൻ എത്തിയാൽ മതിയെന്നും ജിഷ്ണുവിന്റെ അമ്മ പറഞ്ഞു. കേസ് അട്ടിമറിക്കാൻ ശ്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടും നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും മാതാപിതാക്കൾ ചോദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.