/indian-express-malayalam/media/media_files/uploads/2017/01/jishnu-pranoy.jpg)
ജിഷ്ണു പ്രണോയി കേസ് സിബിഐക്ക് വിട്ട് കൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനം സംസ്ഥന സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. അതു തന്നെയാണ് തന്റെയും ആവശ്യമെന്ന് ജിഷ്ണുവിന്റെ അച്ഛന്റെ വാദം അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഡെല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബിള്‍ഷ്മെന്റ് ആക്ട് പ്രകാരം കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനുള്ള വിജ്ഞാപനം കഴിഞ്ഞ മാസം 15 ന് അസാധാരണമായ ഗസ്റ്റ് വിജ്ഞാപനമായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കി. തുടര്‍ന്ന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ കൈമാറുകയും ചെയ്തതായാണ് വിവരം. ഇനി സിബിഐയുടെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര സര്‍ക്കാരാണ് സംസ്ഥാനത്തിന്റെ ശുപാര്‍ശയില്‍ തീരുമാനം എടുക്കേണ്ടത്. സംസ്ഥാനത്തിന്റെ ഭാഗത്തിന് നിന്നുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ പ്രതികരിച്ചു.
ജിഷ്ണു ആത്മഹത്യ ചെയ്തതാണെന്നാണ് നെഹ്റു കോളേജ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ജിഷ്ണുവിന് കോളേജ് അധികൃതരിൽ നിന്നും പീഡനമേൽക്കേണ്ടി വന്നിരുന്നുവെന്ന ആരോപണങ്ങൾ പുറത്തുവന്നതോടെയാണ് നെഹ്റു കോളേജിനെതിരെയും ചെയർമാൻ പി.കെ. കൃഷ്ണദാസിനെതിരെയും പ്രതിഷേധം ഉയർന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.