എറണാകുളം: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥി ജിഷയുടെ പിതാവ് പാപ്പുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അസുഖബാധിതനായതിനെത്തുടർന്ന് കുറച്ച് നാളുകളായി ചികിത്സയിൽ ആയിരുന്നു. പൊലീസ് പരിശോധന നടത്തുന്നുണ്ട്. ജിഷയുടെ കുടുംബവുമായി അകൽച്ചയിലായിരുന്നു പാപ്പു. ചെറുകുന്നത്ത് ഫാമിന് സമീപം ഉച്ചതിരിഞ്ഞാണ് പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

2016 ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ