കൊച്ചി: കോ​​ളി​​ള​​ക്കം സൃ​​ഷ്ടി​​ച്ച പെരുമ്പാവൂർ ജി​​​ഷ വ​​​ധ​​​ക്കേ​​​സി​​​ൽ പ്രതി അ​​​മീ​​​റുൽ ഇ​​സ്‌​​ലാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിലെ ശിക്ഷ ബുധനാഴ്ച വിധിക്കും. വി​​​ചാ​​​ര​​​ണ കോ​​​ട​​​തി​​​യാ​​​യ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​യാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ദേ​​​ശീ​​​യ​​ത​​​ല​​​ത്തി​​​ൽ​​ത്ത​​​ന്നെ ഏ​​റെ ച​​​ർ​​​ച്ച​​യാ​​യ കേ​​​സി​​​ൽ അസം നാ​​​ഗോ​​​ണ്‍ സ്വ​​​ദേ​​​ശിയായ​ അ​​​മീ​​​റു​​​ൽ മാത്രമാണ് പ്ര​​​തി.

അന്വേഷണ സംഘം സമർപ്പിച്ച ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും കോടതി അംഗീകരിച്ചു. പ്രതിക്കെതിരെ ഐപിസി 449, 342, 376, 302 എന്നീ വകുപ്പുകൾ ചുമത്തി. ദലിത് പീഡന വകുപ്പുകൾ നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു. കൊലപാതകം, മരണ കാരണമായ ബലാത്സംഗം, അതിക്രമിച്ചു കയറൽ, വീടിനുള്ളിൽ അന്യായമായി തടഞ്ഞുവയ്ക്കൽ എന്നീ വകുപ്പുകളാണ് അമീറുലിനെതിരെ ചുമത്തിയത്. കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കൽ, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി അറിയിച്ചു.

ജിഷയുടേത് പീഡനത്തിനുമപ്പുറം കൊലപാതക കേസായാണ് കോടതി പരിഗണിച്ചതെങ്കിലും സാക്ഷികളുടെ സ്വകാര്യത മാനിച്ച് കേസില്‍ രഹസ്യ വിചാരണ നടത്തുകയായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളുടെയും പ്രതിഭാഗത്തെ അഞ്ച് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസിൽ വിധി പറഞ്ഞത്.

കേരളത്തെ ഞെട്ടിച്ച ക്രൂരമായ കൊടുംപാതകമായിരുന്നു നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷയുടെ കൊലപാതകം. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിയും നിയമ വിദ്യാർത്ഥിനിയുമായിരുന്ന ജിഷയെ 2016 ഏപ്രിൽ 28 നാണ് കനാൽ പുറമ്പോക്കിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ലൈംഗികാസക്തിയുമായി സമീപിച്ച പ്രതിക്ക് വഴങ്ങാതിരുന്ന ജിഷയെ അയാൾ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. ജിഷയെ മാരകമായി കുത്തി പരുക്കേൽപ്പിച്ച പ്രതി കുടിക്കാൻ വെള്ളം ചോദിച്ച ജിഷയുടെ വായിലേക്ക് മദ്യമൊഴിച്ചു നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു. അമീറുലിനെ എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാന തൊഴിലാളിയായ അമീറുലിനെ കണ്ടെത്താൻ പൊലീസ് ഏറെ പണിപ്പെട്ടു. 2016 സെപ്റ്റംബർ 17ന് കുറ്റപത്രം സമർപ്പിച്ച കേസിന്റെ രഹസ്യ വിചാരണ മാർച്ച് 13 നാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങിയത്.

കൊല്ലപ്പെട്ട ദിവസം സംഭവം നടക്കുന്നത് രാത്രിയാണെന്നാണ് റിപ്പോർട്ട്. അടുത്ത ദിവസം അതൊരു മരണവാർത്തയായി മാത്രമാണ് പുറത്തുവരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം അച്ചടി മാധ്യമങ്ങളുടെ അവധി ദിവസം. വാർത്ത വരുന്നില്ല. അടുത്ത ദിവസം സോഷ്യൽ​മീഡയിയിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും സംഭവം നിറയുന്നു. കേരളത്തിലെ ദലിത് ജീവിതങ്ങളുടെ നേർക്കാഴ്ചയുടെ അടയാളമായി പുറമ്പോക്കിലെ വസതിയിൽ കൊല്ലപ്പെടുന്ന ജിഷ എന്ന നിയമവിദ്യാർത്ഥിനിയുടെ വിഷയം ഉയർത്തപ്പെടുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു. ജിഷയുടെ ശരീരത്തിൽ മുപ്പതിലധികം മാരക മുറിവുകളെന്നു റിപ്പോർട്ടിൽ. ജസ്റ്റിസ് ഫോർ ജിഷ എന്ന ക്യാംപെയിൻ ശക്തമാകുന്നു. സിനിമാലോകവും ആ ക്യാംപെയിന് പിന്തുണ പ്രഖ്യാപിക്കുന്നു. മെയ് നാലിന് തന്നെ സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുന്നു.

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്രെ വക്കിൽ നിൽക്കുമ്പോഴാണ് ഈ ക്രൂരമായ സംഭവം അരങ്ങേറുന്നത്. അന്വേഷണ സംഘം വഴിമുട്ടി. പലരും പൊലീസിന്രെ ക്രൂരമായ പീഡനത്തിന് ഇരയായി. തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിയെ പിടിക്കാനുളള​ പൊലീസിന്രെ നെട്ടോട്ടം പക്ഷേ, ഫലം കണ്ടില്ല. അന്വേഷണ സംഘത്തിന് പ്രതിയെ പിടികൂടാനായത് മെയ് 16 ന് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. 17 ന് പ്രതിയെ അറസ്റ്റ് ചെയ്ത വാർത്ത ഔദ്യോഗികമായി പുറത്തുവന്നു.

30 പേരെ പൊലീസ് അന്വേഷണത്തിന്രെ ഭാഗമായി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ​ ചിലർക്ക് ക്രൂരമായ മർദ്ദനമേറ്റിരുന്നു. ആയിരത്തിയഞ്ചൂറോളം പേരെ ചോദ്യം ചെയ്യുകയും മൊഴികളെടുക്കുകയും ചെയ്തു. അയ്യായിരം പേരുടെ വിരലടയാളങ്ങൾ പരിശോധിച്ചു. സംശയിക്കപ്പെട്ട 23 പേരുടെ ഡിഎൻഎ പരിശോധിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ