കൊച്ചി: ജിഷ വധക്കേസില്‍ ശിക്ഷാവിധിക്ക് മുമ്പുളള വാദം പൂര്‍ത്തിയായി. പ്രതിഭാഗത്തിന്റെ വാദം നീണ്ടതോടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കി. തുടരന്വേഷണം ആവശ്യപ്പെട്ടുളള ഏക പ്രതി അമീറുൽ ഇ‍സ്‍ലാമിന്‍റെ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളി. കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നായിരുന്നു അമീളുളിന്റെ ആവശ്യം. കേസില്‍ വാദം തുടരുകയാണ്. കുറ്റവാളി ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം കൊലപാതകം ചെയ്തിട്ടില്ലെന്നും ആരാണ് ചെയ്തതെന്ന് അറിയില്ലെന്നും കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ അമീറുള്‍ പറഞ്ഞു. എട്ട്മാസം നീണ്ട വിചാരണ പൂർത്തിയാക്കിയാണ് നാളെ കേസിൽ ശിക്ഷ വിധിക്കുന്നത്. കേസില്‍ അമീറുൽ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മത്തിലെ കൊ​ല​പാ​ത​കം, ബലാൽസംഗം, പീഡനത്തിനായി ആയുധം ഉപയോഗിച്ച് പരുക്കേൽപിക്കൽ, അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വയ്​ക്കു​ക, വീ​ട്ടി​ൽ അ​തിക്ര​മി​ച്ചു​ ക​ട​ക്കു​ക എ​ന്നീ കു​റ്റ​ങ്ങളാണ്​ പ്രതിക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

പ്രതിരോധിക്കാൻ ശ്രമിച്ച ജിഷയെ പ്രതി തടഞ്ഞുവച്ച്​ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കോടതി കണ്ടെത്തിയത്. വീട്ടിൽ അതിക്രമിച്ച്​ കടന്നത്​ എന്തെങ്കിലും നല്ല കാര്യത്തിനാണെന്ന്​ തെളിയിക്കാൻ പ്രതിഭാഗത്തിനായിട്ടില്ല. ഈ സാഹചര്യത്തിൽ വീട്ടിൽ അതിക്രമിച്ച്​ കടന്ന പ്രതി കൊലപാതകവും പീഡനവും നടത്തിയതായി സംശയാതീതമായി തെളിയിക്കപ്പെട്ടതായി 346 പേജുള്ള വിധി ന്യായത്തിൽ പറയുന്നു.

302-ാം വ​​കു​​പ്പ്​ പ്ര​​കാ​​രം കൊ​​ല​​പാ​​ത​​ക കു​​റ്റ​​ത്തി​​നും 376 (എ) ​​​പ്ര​​കാ​​രം ആ​​യു​​ധ​​മു​​പ​​യോ​​ഗി​​ച്ച്​ ര​​ഹ​​സ്യ​​ഭാ​​ഗ​​ങ്ങ​​ളി​​ൽ മു​​റി​​വേ​​ൽ​​പി​​ച്ച്​ പീ​​ഡി​​പ്പി​​ച്ച​​തി​​നും പ​​ര​​മാ​​വ​​ധി ല​​ഭി​​ക്കാ​​വു​​ന്ന​​ത്​ വ​​ധ​​ശി​​ക്ഷ​​യാ​​ണ്. 376-ാം വ​​കു​​പ്പ്​ പ്ര​​കാ​​രം പീ​​ഡ​​ന​​ത്തി​​നും 449-ാം വ​​കു​​പ്പ്​ പ്ര​​കാ​​രം വീ​​ട്ടി​​ൽ അ​​തി​​ക്ര​​മി​​ച്ച്​ ക​​ട​​ന്ന​​തി​​നും ല​​ഭി​​ക്കാ​​വു​​ന്ന കൂ​​ടി​​യ ​ശി​​ക്ഷ ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വാ​​ണ്. ​

ചൊ​​വ്വാ​​ഴ്​​​ച രാ​​വി​​ലെ 10.30 ഓ​​ടെ കോ​​ട​​തി​​യി​​ലെ​​ത്തി​​ച്ച അ​​മീ​​റുലി​​നെ 11.15 ഓ​​ടെ​​യാ​​ണ്​ കു​​റ്റ​​വാ​​ളി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്. കോ​​ട​​തി​​യു​​ടെ ഏ​​റ്റ​​വും പി​​ന്നി​​ലെ പ്ര​​തി​​ക്കൂ​​ട്ടി​​ൽ​​നി​​ന്ന പ്ര​​തി​​യെ ജ​​ഡ്​​​ജി​​യു​​ടെ ഇ​​രി​​പ്പി​​ട​​ത്തി​​ന്​ മു​​ന്നി​​ലേ​​ക്ക്​ വി​​ളി​​പ്പി​​ച്ചാ​​ണ്​ വി​​ധി പ​​റ​​ഞ്ഞു​​തു​​ട​​ങ്ങി​​യ​​ത്. ദ്വി​​ഭാ​​ഷി​​യു​​ടെ സ​​ഹാ​​യ​​ത്താ​​ൽ കു​​റ്റം മു​​ഴു​​വ​​ൻ കേ​​ട്ട പ്ര​​തി താ​​ൻ ഒ​​രു തെ​​റ്റും ചെ​​യ്​​​തി​​ട്ടി​​ല്ലെ​​ന്നും ത​​ന്നെ പൊ​​ലീ​​സ്​ പി​​ടി​​ച്ചു​​കൊ​​ണ്ടു​​വ​​രു​​ക​​യാ​​യി​​രു​​ന്നെ​​ന്നും ബോ​​ധി​​പ്പി​​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.