ചിന്നക്കനാലിലൽ വില്ലേജ് ഓഫീസിൽ നിന്നും ഭൂമി രേഖകൾ  കൈവശമാക്കിയത്  സംബന്ധിച്ച് ക്രിമിനൽ കേസ് നിലനിൽക്കുന്ന വ്യക്തിയെയും അവരുടെ ഭൂ ഉടമാവകാശവും മന്ത്രി മണി ന്യായീകരിക്കുന്നതെന്തിനെന്ന് ക്രൈസ്തവ വൈദികൻ.

ചിന്നക്കനാലൽ വില്ലേജ് ഓഫീസില്‍ കയറി ഭൂമിരേഖകള്‍ ബലംപ്രയോഗിച്ചും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും കൈവശമാക്കിയതിന്റെ പേരില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്ന ടോം സക്കറിയാസിന്റെയും ബന്ധുവിനെയും  അവരുടെ ഭൂ ഉടമാവകാശവും മന്ത്രി മണി ന്യായീകരിക്കുന്നത് എന്തിനെന്ന്  എന്നാണ് വൈദികന്റെ ചോദ്യം.

പാപ്പാത്തിച്ചോലയിൽ സർക്കാർ സ്ഥലം കൈയേറി നാട്ടിയ കുരിശ് പൊളിച്ചു നീക്കിയ സംഭവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടർച്ചയിലാണ് ഇത്. ഇവിടെ കുരിശ് സ്ഥാപിച്ചിരുന്ന  സ്പിരിറ്റ് ഇൻ ജീസിസ്  എന്ന സംഘടയുടെ നേതാവായ ടോം സക്കറിയയുടെ ബന്ധുക്കളെ ന്യായീകരിക്കുന്നതിനെയാണ് കപ്പൂച്ചിയൻ വൈദികനായ ജിജോ കുര്യൻ വിമർശിച്ചത്.

വെളളക്കുന്നേൽ സക്കറിയാ ജോസഫിന്റെ സംരക്ഷകനായി  മാറിയ മന്ത്രി മണി ഈ​രേഖകൾ വായിച്ച ശേഷം ഉത്തരം തരുമോ എന്നും അദ്ദേഹം ചോദിക്കുന്നു. വെള്ളൂക്കുന്നേല്‍  സക്കറിയ ജോസഫിന്റെ  സംരക്ഷകനായി മാറിയ മന്ത്രി മണി ഈ കാണുന്ന രേഖകള്‍ വായിച്ച ശേഷം തുടര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നാല്‍ (രേഖാമൂലം) നിങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ കേരളജനതയ്ക്ക് കുറച്ചെങ്കിലും വിശ്വാസം വരും എന്ന് പറഞ്ഞുകൊണ്ട് ചില ചോദ്യങ്ങൾ മുന്നോട്ടു വെയ്ക്കുകയാണ് അദ്ദേഹം.​ ഇതിന്റെ രേഖയും അദ്ദേഹം ഫെയ്‌സ്ബുക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കുറിപ്പിൽ ആദ്ദേഹം ഉന്നയിച്ചിട്ടുളള ചോദ്യങ്ങൾ ഇവിടെ വായിക്കാം.

1. കുരിശ് ഇരുന്നത് ടോം സക്കറിയാസിന്‍റെ ഭൂമിയില്‍ അല്ലെങ്കില്‍ അത് ആരുടെ ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖ നിങ്ങള്‍ക്ക് തരാമോ? അങ്ങനെ ഒരാള്‍ ഈ ഭൂമിയുടെ അവകാശിയായിയുണ്ടെങ്കില്‍ ടോം സക്കറിയാസ് എങ്ങനെ അവിടെ കുരിശ് നാട്ടി മതചടങ്ങുകള്‍ നടത്തി?

2. കറിയാച്ചന്‍ മൊതലാളി രേഖാമൂലം പറയുന്നതനുസരിച്ച് അദ്ദേഹത്തിനും കുടുംബക്കാര്‍ക്കുമായി അവിടെ ഉള്ളത് 292.46 ഏക്കര്‍ ഭൂമിയും ശേഷം ‘വിരിവും’ ആണ്. അയാള്‍ പറയുന്നത് വാസ്തവമെന്ന് മുഖവിലയ്ക്ക് എടുത്തുകൊണ്ട് ഇനി പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക:
a) റെവന്യൂ നിയമപ്രകാരം;വിരിവ്’ എന്ന് പറയുന്ന സംഗതി എന്താണ്? അങ്ങനെ ഒന്നുണ്ടോ? ഉണ്ടെങ്കില്‍ എത്രമാത്രം ഭൂമി ഒരാള്‍ക്ക്‌ ‘വിരിവാ’യി കൈവശം വെക്കാം?
b) തോട്ടവ്യവസ്ഥയില്‍ അല്ലാതെ ഒരാള്‍ക്ക്‌ കൈവശം വെക്കാന്‍ പറ്റുന്ന പരമാവധിഭൂമി 4 ഏക്കര്‍ ആരിയിക്കെ (പഴയ കണക്കുപ്രകാരം 15ഏക്കറും) ഈ ലിസ്റ്റില്‍ തന്നെ 4 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ നിരവധി പേരും, 15 ഏക്കറില്‍ കൂടുതല്‍ കൈവശം വെച്ചിരിക്കുന്നവര്‍ ചുരുങ്ങിയത് 2 പേരും ഉണ്ട്. അത് നിയമലംഘനവും ഭൂമിയ്ക്ക് മേലുള്ള കയ്യേറ്റവുമല്ലേ?
c) ഇനിയുള്ള ചോദ്യത്തിനാണ് വളരെ വ്യക്തമായ ഉത്തരം കിട്ടേണ്ടത് – ആരാണ് ഒരു കുടുംബത്തിലെ പല അംഗങ്ങള്‍ക്കായി 292 ഏക്കര്‍ ഭൂമി ഭാഗിച്ചു നല്‍കിയത്? അയാള്‍ക്ക് എങ്ങനെ ഇത്രയും ഭൂമി ഒരുമിച്ച് കൈവശം വന്നു?

3. 2007ല്‍ ചിന്നക്കനാല്‍ വില്ലേജ് ഓഫീസില്‍ കയറി ഭൂമിരേഖകള്‍ ബലംപ്രയോഗിച്ചും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും കൈവശമാക്കിയതിന്റെ പേരില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്ന ബോബി സക്കറിയാ എന്ന വ്യക്തിയേയും അയാളുടെ കുടുംബത്തേയും അവരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ന്യായീകരിക്കാന്‍ മന്ത്രിയായ താങ്കള്‍ എന്തിന് ഇറങ്ങിപ്പുറപ്പെടുന്നു?

4. വെള്ളൂക്കുന്നേല്‍ കുടുംബത്തിന്‍റെ അനധികൃത ഭൂമികയ്യേറ്റം ലാന്‍ഡ്‌ ബോര്‍ഡ്‌ ജില്ലാകളക്ടറുടെ മനസ്സറിവോടെ വെളിപ്പെടുത്തിയിട്ടുള്ളതാണെന്നിരിക്കെ എന്ത് കൂടുതല്‍ ഉറപ്പിന്‍റെ പുറത്താണ് ഈ കുടുംബം ഭൂമികയ്യേറ്റക്കാരല്ല എന്ന് താങ്കള്‍ വാദിക്കുന്നത്?

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ