scorecardresearch

കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻെറ സംഘപരിവാറുമായുളള അവിശുദ്ധ ബന്ധം അപലപനീയം ജിഗ്നേഷ് മേവാനി

വടയമ്പാടിയിലെ പൊലീസ് നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും ആവശ്യം

വടയമ്പാടിയിലെ പൊലീസ് നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും ആവശ്യം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
jignesh mevani vadayambadi issue,

വടയമ്പാടയിൽ കണ്ടത് സംഘപരിവാറുമായും ഹിന്ദുത്വ ശക്തികളുമായും പിണറായി സർക്കാരിൻ്റെ അവിശുദ്ധ ബന്ധമാണെന്ന് ദലിത് നേതാവും ഗുജറാത്ത് എം എൽ എയുമായ ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടു.

Advertisment

വടയമ്പാടി ജാതിമതിലിനെതിരെ സ്വാഭിമാന കൺവെൻഷൻ നടത്താനെത്തിയ ദലിത് പ്രവർത്തകരെ ക്രൂരമായി അടിച്ചമർത്തുകയും കൺവെൻഷനെതിരെ സംഘടിച്ച് രംഗത്തെത്തിയ ഹിന്ദു ഐക്യവേദി, ആർ എസ് എസ് എന്നിവയുടെ അക്രമി ആൾക്കൂട്ടത്തെ സംരക്ഷിക്കുകയുമാണ് പൊലീസ് ചെയ്തത്.

എൻ എസ് എസ് കെട്ടിയ ജാതി മതിലിനെതിരെ ജനാധിപത്യപരമായി പ്രതിഷേധവുമായി എത്തിയവർക്കെതിരായാണ് കേരളാ പൊലീസിന്രെ നടപടി ഉണ്ടായത്. ഇത് അപലപനീയമാണ്. ഈ നടപടിക്ക് മുഖ്യമന്ത്രി പിണറായിവിജയൻ ഉത്തരം പറഞ്ഞേമതിയാകൂ .ജിഗ്നേഷ് പറഞ്ഞു

ഹിന്ദുത്വ ശക്തികളുമായുളള ഇടത് സർക്കാരിന്രെ അവിശുദ്ധ ബാന്ധവത്തെ രാജ്യത്തെ എല്ലാ ദലിത്, ഇടതുപക്ഷ ശക്തികളും എതിർക്കുകയും അപലപിക്കുകയും വേണമെന്ന് ജിഗ്നേഷ് ആവശ്യപ്പെട്ടു.

Advertisment

രാജ്യത്തെ ആഴത്തിൽ ഗ്രസിച്ചിരിക്കുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരെ ഇടതുപക്ഷ, ദലിത് സംഘടനകളുൾപ്പടെ പുരോഗമന ശക്തികളുടെ മുന്നണി രൂപപ്പെടുന്ന സാഹചര്യത്തിൽ ഇത്തരമൊരു നടപടി ഐക്യത്തിന് പകരം ദുരന്തത്തിലായിരിക്കും എത്തിപ്പെടുകയെന്ന് ജിഗ്നേഷ് പറഞ്ഞു.

Land Issue Dalit Vadayampady Jignesh Mevani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: