തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെ ഭാര്യയ്ക്ക് അടിയന്തര ചികിത്സാ ധനസഹായം അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് 3 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചത്.

രക്താര്‍ബുദ ചികിത്സയില്‍ കഴിയുന്ന റാണി ജോണ്‍സണ്‍ രോഗാവസ്ഥ വിവരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്ത് അപേക്ഷയായി പരിഗണിച്ചാണ് റാണി ജോണ്‍സന് ചികിത്സാ സഹായം അനുവദിച്ചത്.

ജോണ്‍സണ്‍ മാഷിന്റേയും മക്കളായ ജോണ്‍സണ്‍, റെന്‍ ജോണ്‍സണ്‍ എന്നിവരുടേയും മരണശേഷം ഒറ്റപ്പെട്ടു പോയ റാണി ജോണ്‍സണ്‍ രക്താര്‍ബുദത്തെ അതിജീവിക്കാനായി നിരന്തര ചികിത്സയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.