കൊച്ചി: കോട്ടയം മുക്കൂട്ടുതറയിൽ നിന്നും കാണാതായ ബിരുദ വിദ്യാർഥിനി ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. ഈ ആവശ്യം ഉന്നയിച്ച് ജെസ്‌നയുടെ സഹോദരൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

ജെസ്‌നയെ കാണാതായിട്ട് ഇതിനോടകം മൂന്ന് മാസം കഴിഞ്ഞു. കേരള പൊലീസിന്റെ അന്വേഷണത്തിൽ ഇതുവരെ ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. ഈ കാരണത്താലാണ് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യം ഉയർന്നിരിക്കുന്നത്.

ജെസ്‌നയെ കാണാതായ സംഭവത്തിൽ നേരത്തെ പി.സി.ജോർജ് എംഎൽഎയുടെ മകൻ ഷോൺ ജോർജ് ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് കേരള ഹൈക്കോടതി അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ