scorecardresearch

കാണാമറയത്ത് ഒരാണ്ട്; ജസ്‌നയെ കണ്ടെത്താനാവാതെ 365 ദിവസങ്ങള്‍

ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജസ്ന 2018 മാർച്ച് 22 ന് വീട്ടിൽ നിന്ന് ഇറങ്ങിയത്

കാണാമറയത്ത് ഒരാണ്ട്; ജസ്‌നയെ കണ്ടെത്താനാവാതെ 365 ദിവസങ്ങള്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ കോളേജ് വിദ്യാർത്ഥിനിയായിരുന്ന ജസ്‍ന മരിയ ജെയിംസിനെ കാണാതായിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. വിവിധ സംഘങ്ങൾ അന്വേഷിച്ചിട്ടും ജസ്ന എവിടെയെന്ന് കണ്ടെത്താനായില്ല. ഇപ്പോൾ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന ജസ്‍ന ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു 2018 മാർച്ച് 22 ന് വീട്ടിൽ നിന്ന് ഇറങ്ങിയത്.

Read: ജസ്നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. പിന്നീട് ജ‌സ്നയെപ്പറ്റി വിവരം ലഭിച്ചിട്ടില്ല. കാണാതായി ഒന്നരയാഴ്ചക്ക് ശേഷമാണ് അന്വേഷണത്തിന് തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചത്. കുടക്, ബെംഗളൂരു എന്നിവടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലം ഉണ്ടായില്ല.

Read: ‘ദൃശ്യങ്ങളില്‍ പതിഞ്ഞത് ജസ്‌ന തന്നെ, അലീഷ അല്ല’; അന്വേഷണ സംഘം

ലക്ഷക്കണക്കിന് മൊബൈൽ ഫോൺ കോളുകൾ പരിശോധിച്ചു. ജസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തു. അന്വേഷണത്തിൽ തുമ്പ് കണ്ടെത്താതെ വന്നതിനെ തുർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.

ജസ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും കാര്യമുണ്ടായില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാല്‍ ക്രൈംബ്രാഞ്ചിനും കാര്യമായ പുരോഗതി ഉണ്ടാക്കാനായില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Jesna missing case crime branch probe one year missing police