തൊടുപുഴ: വാഗമണ്ണില്‍ ട്രക്കിങ്ങിനെത്തിയ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ജബൽപൂർ സ്വദേശി ദീപക് സിങ് ഠാ​​ക്കൂ​​ർ (44) ആണ് മരിച്ചത്. ഫോ​​ഴ്സ് ക​​മ്പ​​നി​​യു​​ടെ കേ​​ര​​ള വി​​ഭാ​​ഗം ത​​ല​​വ​​ൻ ആണ് ദീപക്.

പാലാ സ്വദേശി കുഞ്ഞുമോന് പരുക്കേറ്റു. എറണാകുളം സ്വദേശിയായ പ്രജീഷ് എന്നയാള്‍ക്കും പരുക്കുണ്ട്. വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞാണ് അപകടം. മഴപെയ്തതോടെ വാഹനം റോഡില്‍ തെന്നിയതാണ് അപകടകാരണമെന്നാണ് നിഗമനം.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കു ര​​ണ്ടോ​​ടെ വാഗമണ്‍ എംഎം പ്ലാന്‍റേഷനിലാണ് അപകടമുണ്ടായത്.​ എം​​എം​​ജെ പ്ലാ​ന്‍റേ​ഷ​​നി​​ലെ റോ​​ഡി​​ൽ ടെ​​സ്റ്റ് ഡ്രൈ​​വിങ് ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ നി​​യ​​ന്ത്ര​​ണം വി​​ട്ട ജീ​​പ്പ് റോ​​ഡി​​ൽ​നി​​ന്നു തെ​​ന്നി​​മാ​​റി 200 അ​​ടി താ​​ഴ്ച​​യി​​ലേ​​ക്കു മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു.​ അ​​പ​​ക​​ട​​വി​​വ​​രം അ​​റി​​ഞ്ഞ് സ്ഥ​​ല​​ത്തെ​​ത്തി​​യ ഡ്രൈ​​വ​​ർ​​മാ​​ർ ചേ​​ർ​​ന്ന് ജീ​​പ്പ് ഉ​​യ​​ർ​​ത്തി​​യാ​​ണ് പ​​രു​​ക്കേ​​റ്റ​​വ​​രെ പു​​റ​​ത്തെ​​ടു​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.