എറണാകുളം: നടിയെ അപമാനിച്ചു എന്ന പരാതിയിൽ ജാമ്യം ഇല്ല വകുപ്പ് പ്രകാരം കേസ് എടുത്ത ജീൻ പോൾ ലാലിന്റേയും, ശ്രീനാഥ് ഭാസിയുടേയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും . ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം കേട്ടിരുന്നു. ഇവർക്ക് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്നുമുള്ള യുവ നടിയുടെ പരാതിയിലാണ് ചലച്ചിത്രതാരം ലാലിന്റെ മകൻ ജീൻ പോൾ ലാലിനെതിരെയും യുവ നടൻ ശ്രീനാഥ് ഭാസിക്കുമെതിരെ കേസ് എടുത്തത്. കൊച്ചിയിലെ പനങ്ങാട് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.

2016 നവംബറിലാണ് സംഭവം. ഹണി ബീ 2 എന്ന ചിത്രത്തിൽ അഭിനയച്ചതിന്റെ പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്നും, ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. ശ്രീനാഥ് ഭാസി, ചിത്രത്തിന്റെ ടെക്നീഷ്യൻമാരായ അനൂപ്,അനിരുദ്ധ് എന്നിവരും തന്നെ അപമാനിച്ചുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നുണ്ട്. വഞ്ചനയ്ക്കും, ലൈംഗിക ചുവയോടെ സംസാരിച്ചതിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർക്കാണ് യുവ നടി പരാതി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.