തിരുവനന്തപുരം: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് അന്ത്യംകുറിച്ചുകൊണ്ട് എൽഡിഎഫിലേക്ക് തിരികെ മടങ്ങാൻ ജെഡിയുവിന്റെ തീരുമാനം. ഇടത് മുന്നണിയിലേക്ക് ചേരാൻ ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിച്ചു. എൽഡിഎഫിലേക്ക് ചേക്കേറാൻ ഇതാണ് യഥാർഥ സമയമെന്ന് എം.പി.വീരേന്ദ്രകുമാർ പറഞ്ഞു.

സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഒന്നടങ്കമാണ് തീരുമാനം കൈകൊണ്ടത്. മുന്നണി മാറ്റത്തില്‍ എതിരഭിപ്രായമുണ്ടായിരുന്ന കെ.പി.മോഹനനും നേതൃത്വത്തിന്‍റെ തീരുമാനം അംഗീകരിക്കാന്‍ തയ്യാറായി. തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

നേരത്തെ ജെഡിയു യുഡിഎഫ് വിട്ട് പുറത്തുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനം സുഗമമാകുമെന്നാണ് വിലയിരുത്തലുകള്‍. സിപിഐ അടക്കമുള്ള ഘടക കക്ഷികളും ജെഡിയുവിന്റെ മുന്നണി പ്രവേശനത്തിന് അനുകൂല നിലപാടിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ