ന്യൂഡൽഹി: രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച എംപി വീരേന്ദ്രകുമാറിനെ ജനതാദൾ യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ജനതാദൾ യുണൈറ്റഡ് കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.

സംസ്ഥാന അദ്ധ്യക്ഷനായി എ.എസ് രാധാകൃഷ്ണനെയാണ് കേന്ദ്ര നേതൃത്വം നിയമിച്ചത്. ഇത് സംബന്ധിച്ച കത്ത് കേന്ദ്ര നേതൃത്വം രാധാകൃഷ്ണന് കൈമാറിയതായാണ് റിപ്പോർട്ടുകൾ.

നേരത്തേ കേന്ദ്ര നേതൃത്വത്തെ നിശിതമായി വിമർശിച്ച വീരേന്ദ്രകുമാർ ദേശീയ തലത്തിൽ ജനതാദൾ യു വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും പറഞ്ഞിരുന്നു. സോഷ്യലിസ്റ്റ് ജനതാദളായി നിൽക്കുന്നതായിരുന്നു ഭേദമെന്നും വേണ്ടിവന്നാൽ എസ്ജെഡിയെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ