തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജനതാദൾ-യു ഇന്ന് മുതൽ ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമല്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ വീരേന്ദ്ര കുമാർ. ജെഡിയു ആയി തന്നെ എൽഡിഎഫിലേക്ക് പ്രവേശിക്കാനാണ് വീരേന്ദ്രകുമാറും പാർട്ടിയും ശ്രമിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്നണിയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്തത് ശുഭകരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജെഡിയു വൈകാരികമായും വൈചാരികമായും ഏറെ അടുത്തുനിൽക്കുന്നത് ഇടതുപക്ഷവുമായിട്ടാണ്. പിണറായി വിജയനും താനും അടിയന്തിരാവസ്ഥ കാലത്ത് പൊലീസ് മർദ്ദനമേറ്റത്. പൊലീസിന്റെ തല്ലുകൊണ്ട് വളർന്ന നേതാക്കൾ ഇടതുപക്ഷത്താണ്.

“പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ജനതാദൾ സംസ്ഥാനത്ത് പ്രധാന കക്ഷിയായിരുന്നു. എന്നാൽ ഇന്ന് രാഷ്ട്രീയമായി ഏറെ നഷ്ടങ്ങൾ സംഭവിച്ചു. ജനതാദൾ യു വിന് ഇപ്പോൾ ഒന്നുമില്ല. യുഡിഎഫിനാണ് തങ്ങളെ കൊണ്ട് നേട്ടമുണ്ടായത്. തങ്ങളുടെ ശക്തികേന്ദ്രമായ കോഴിക്കോട് പോലും ജനതാദൾ ഇപ്പോൾ ഒന്നുമല്ലാതായി”, വീരേന്ദ്രകുമാർ പറഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ​​​യും യോ​​​ഗ​​​മാ​​​ണു യു​​​ഡി​​​എ​​​ഫ് വി​​​ടാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം സ്വീകരിച്ചത്. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ ചേ​​​രാ​​​നു​​​ള്ള ജെഡിയുവിന്റെ താത്പര്യം എം.​​​വി. ശ്രേ​​​യാം​​​സ് കുമാർ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​നുമായി ഇദ്ദേഹം ഇദ്ദേഹം ചർച്ച നടത്തി.

യു​​​ഡി​​​എ​​​ഫി​​​ൽ നിന്നാൽ ജനതാദൾ യുവിന്റെ നി​​​ല​​​നി​​​ൽ​​​പ്പു പ്ര​​​യാ​​​സ​​​കരമാണെന്ന് യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ച്ച എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞിരുന്നു. ഇത് ശരിയാണെന്ന് വിലയിരുത്തിയ ജനതാദൾ യുവിന്റെ പ​​​തി​​​നാ​​​ലു ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും മുന്നണിമാറ്റമെന്ന തീരുമാനത്തെ അംഗീകരിച്ചു.

2009 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റ് ലഭിക്കാതെ വന്നതാണ് ഇടതുമുന്നണി വിടാൻ വീരേന്ദ്ര കുമാറിനെ പ്രേരിപ്പിച്ചത്. എന്നാൽ അന്നത്തെ ജനതാദൾ എസിന്റെ രണ്ട് എംഎൽഎമാരും ഇടതുമുന്നണിക്കൊപ്പം തുടർന്നു. അവർ ഔദ്യോഗികപക്ഷമായി മാറുകയും ചെയ്തു. ഇന്ന് ജനതാദൾ എസിന് സംസ്ഥാനത്ത് നാല് എംഎൽഎമാരുണ്ട്. എന്നാൽ വീരേന്ദ്രകുമാർ പക്ഷത്തിന് ഇപ്പോൾ ഒറ്റ എംഎൽഎ പോലുമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ