scorecardresearch

ജെസിബി സാഹിത്യ പുരസ്കാരം എസ് ഹരീഷിന്റെ 'മീശ' നോവലിന്

25 ലക്ഷം രൂപയാണ് പുരസ്കാര തുക

25 ലക്ഷം രൂപയാണ് പുരസ്കാര തുക

author-image
WebDesk
New Update
ജെസിബി സാഹിത്യ പുരസ്കാരം എസ് ഹരീഷിന്റെ 'മീശ'  നോവലിന്

ന്യൂഡൽഹി: ഈ വർഷത്തെ ജെസിബി പുരസ്കാരം എസ് ഹരീഷിന്. അദ്ദേഹത്തിന്റെ മീശ എന്ന നോവലാണ് പുരസ്കാരത്തിന് അർഹനാക്കിയത്. 25 ലക്ഷം രൂപയാണ് പുരസ്കാര തുക. ഹാർപർ കോളിൻസ് പുറത്തിറക്കിയ മൂസ്റ്റാഷ് എന്ന ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്കാരം.

Advertisment

Also Read: കാലം മനസിലാക്കി തരുന്ന ചില കാര്യങ്ങള്‍; എസ് ഹരീഷ് അഭിമുഖം

ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. കോട്ടക്കൽ സ്വദേശിയായ ജയശ്രീ കളത്തിൽ ആണ് 'മീശ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. നിലവിൽ ലണ്ടനിൽ സ്ഥിരതാമസമാണ് ജയശ്രീ.

വിവർത്തനം ചെയ്ത രചനയ്ക്കാണ് പുരസ്കാരം ലഭിച്ചതെങ്കിൽ വിവർത്തനം ചെയ്തയാൾക്ക് 10 ലക്ഷം രൂപ ലഭിക്കും. ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച ഗ്രന്ഥകർത്താക്കൾക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. വിവർത്തനം ചെയ്ത കൃതിയുടെ കാര്യത്തിൽ, വിവർത്തനം ചെയ്തയാൾക്ക് 50,000 രൂപയും ലഭിക്കും.

Advertisment

Read in IE: The Sorcerer’s Tale

പ്രൊഫസറും കൾച്ചറൽ തിയറിസ്റ്റുമായ തേജസ്വിനി നിരഞ്ജന, ടാറ്റ ട്രസ്റ്റിലെ ആർട്സ് ആന്റ് കൾച്ചർ വിഭാഗം മേധാവി ദീപിക സൊറാബ്ജി, എഴുത്തുകാരനും പരിഭാഷകനുമായ അരുണി കശ്യപ്, നാടകകൃത്തും സംവിധായകനുമായ രാമു രാമനാഥൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: