പാലക്കാട് കരിങ്കല്ലത്താണിയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. തൊടുകാപ്പ് ഇറക്കത്തില്‍ വച്ച് മണ്ണുമാന്തിയന്ത്രം മരത്തിൽ ഇടിച്ച് മുന്നോട്ട് നീങ്ങുമ്പോൾ എതിരെ വന്ന വാഹനം മണ്ണുമാന്തി യന്ത്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സമീപത്ത് ബൈക്ക് നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന യുവാവിന്റെ നേർക്കെത്തിയ മണ്ണുമാന്തി യന്ത്രത്തിൽ എതിരെ വന്ന വാഹനം ഇടിച്ചതോടെ യുവാവ് അത്ഭുതകമായി രക്ഷപ്പെടുകയായിരുന്നു.
ഇറക്കത്തിൽ വച്ചാണ് മണ്ണുമാന്തി യന്ത്രത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്. കൂടുതൽ അപകടം ഒഴിവാക്കുന്നതിന് ഡ്രൈവർ എതിർ വശത്തുള്ള മരത്തിൽ ഇടിച്ചു നിർത്താൻ ശ്രമിക്കുകയായിരുന്നു. അതേ റോഡിന്റെ അരികിലായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ബൈക്ക് യാത്രികന്റെ നേരെയാണ് എന്നാൽ വാഹനം പാഞ്ഞടുത്തത്. എന്നാൽ എതിർദിശയിൽ നിന്നെത്തിയ ബൊലേറോ മണ്ണുമാന്തി യന്ത്രത്തിൽ ഇടിക്കുകയും ബൈക്ക് യാത്രികനെ തള്ളിമാറ്റുകയുമായിരുന്നു…
വലിയ അപകടം ഉണ്ടാകാമായിരുന്നിട്ടും മൂന്ന് വാഹനങ്ങളിലെയും യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. എന്നാൽ വാഹനങ്ങൾക്ക് കാര്യമായ തകരാറാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നതോടെയാണ് അപകടത്തിന്റെ വ്യാപ്തി എല്ലാവർക്കും വ്യക്തമായത്.