തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്കാരം അടൂർ ഗോപാലകൃഷ്ണന്. 2016 ലെ പുരസ്കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

മലയാള ചലച്ചിത്ര ശാഖയിൽ ഏറ്റവും വിലപ്പെട്ട പുരസ്കാരമായി കരുതപ്പെടുന്ന അവാർഡാണ് ജെ.സി.ഡാനിയേൽ പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് പുരസ്കാരം സമ്മാനിക്കുന്നത്.

മലയാളസിനിമയുടെ പിതാവെന്ന് വിശേഷിക്കപ്പെടുന്ന ജെ.സി.ഡാനിയേലിന്റെ സ്മരണയ്ക്കായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം കെ.ജി.ജോർജിനാണ് അവാർഡ് സമ്മാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ