കൊച്ചി: മറ്റാരെക്കാളും അടുപ്പം ദിലീപുമായി ഉണ്ടായിരുന്നെന്ന് നടൻ ജയറാം. ദിലീപില്‍ നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ല. 33 വര്‍ഷംമുമ്പ് കലാഭവന്റെ മുന്നില്‍നിന്ന് തുടങ്ങിയ ബന്ധമാണ് ദിലീപുമായുള്ളത്. ‘നമസ്കാരം, എന്റെ പേര് ഗോപാലകൃഷ്ണൻ, ഞാൻ ചേട്ടന്റെ വലിയ ആരാധകനാണ്’ അന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ദിലീപിന്റെ ഓരോ വളർച്ചയും ദൂരെ മാറി നിന്ന് നോക്കിക്കണ്ടിരുന്നു. വല്ലാതെ വേദനിപ്പിച്ച സംഭവമാണിത്. എനിക്ക് കടുത്ത വിഷമമുണ്ട്. ‘അമ്മ’യില്‍ നേതൃമാറ്റം വേണോയെന്ന് എക്സിക്യൂട്ടീവ് യോഗം തീരുമാനിക്കുമെന്നും ജയറാം പറഞ്ഞു.

ദിലീപ് അറസ്റ്റിലായ സംഭവത്തിൽ നടൻ സിദ്ദിഖ്, ഇന്നസെന്റ് എന്നിവർ ഇന്നലെ പ്രതികരിച്ചിരുന്നു.
നടൻ ദിലീപ് പിടിയിലായത് ഞെട്ടലോടെയാണ് കേട്ടതെന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്. ദിലീപ് അറസ്റ്റിലായതിൽ വേദനിച്ചിട്ട് കാര്യമില്ലെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്.

Read More : ‘ബോബി ചെമ്മണ്ണൂരിനെതിരെ പെണ്‍കുട്ടി രംഗത്ത് വന്നപ്പോള്‍ എവിടെയായിരുന്നു എല്ലാവരും’: സിദ്ധിഖ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ