കൊച്ചി: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസി ഗിഫ്റ്റ് അന്തരിച്ചു. 40 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ വൈക്കത്ത് നടക്കും.

തിരുവനന്തപുരം സ്വദേശിനിയാണ് ജിസി ഗിഫ്റ്റ്. തിരുവനന്തപുരം അരുവിക്കര സ്വദേശികളായ ഗിഫ്റ്റ്‌ ഇസ്രായേലിന്റെയും രാജമ്മയുടെയും മകളാണ്‌‌. വൈക്കം സ്വദേശി ജോജോയാണ് ഭര്‍ത്താവ്.

തിരുവനന്തപുരം ഹോളി എയ്ഞ്ജൽസ് കോൺവെന്റിൽ  പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജിസി കേരള സർവകലാശാലയിൽ എംകോം പൂർത്തിയാക്കി.

Read More News From IE Malayalam:

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.