scorecardresearch

'ഗവര്‍ണര്‍മാര്‍ കേന്ദ്ര ഏജന്റുകള്‍, നിലയ്ക്കു നിര്‍ത്തണം'; വിമര്‍ശിച്ച് സിപിഐ മുഖപത്രം

കേരള ഗവര്‍ണറിന്റെ നടപടി ഒറ്റപ്പെട്ട സംഭവമല്ലെന്നും എഡിറ്റോറിയലില്‍ ഉദാഹരണത്തോടെ ചൂണ്ടിക്കാണിക്കുന്നു

കേരള ഗവര്‍ണറിന്റെ നടപടി ഒറ്റപ്പെട്ട സംഭവമല്ലെന്നും എഡിറ്റോറിയലില്‍ ഉദാഹരണത്തോടെ ചൂണ്ടിക്കാണിക്കുന്നു

author-image
WebDesk
New Update
CPI, Janayugam, Kerala Governor

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റോറിയല്‍. ഫെഡറലിസം സംരക്ഷിക്കാന്‍ ഗവര്‍ണര്‍മാരെ നിലയ്ക്കു നിര്‍ത്തണമെന്നാണ് എഡിറ്റോറിയലിന്റെ തലക്കെട്ടു തന്നെ.

Advertisment

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനിര്‍വഹണ പ്രക്രിയയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ഭരണകൂടങ്ങളുടെ നയപരിപാടികളിലും കൈകടത്താനും മോദി ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയുമായി മാറിയിരിക്കുന്നെന്ന് എഡിറ്റോറിയലില്‍ പറയുന്നു.

ശക്തമായ കേന്ദ്രത്തിന്റെ പേരില്‍ ഫെഡറലിസത്തിനു നേരെയും സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിത സ്വയം ഭരണാവകാശത്തിനു നേരെയും നടക്കുന്ന കടന്നാക്രമണങ്ങള്‍ക്കുള്ള ആയുധമായി മാറുകയാണ് ഗവര്‍ണര്‍ പദവി. ഗവര്‍ണര്‍മാരുടെ അത്തരം ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാരുകളുടെയും നിയമസഭകളുടെയും പ്രവര്‍ത്തനത്തിനു ഭീഷണിയും വിഘാതവുമായി മാറുന്നത് ഒറ്റപ്പെട്ട സംഭവമല്ല.

നിയമസഭ സമ്മേളനം നടക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ച ഗവര്‍ണറുടെ നടപടി അത്തരത്തില്‍ ഭരണഘടനാ വിരുദ്ധവും നിഷേധാത്മകവുമായ നടപടി പരമ്പരകളില്‍ ഏറ്റവും പുതിയതു മാത്രമാണെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

Advertisment

കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റുകളായി ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കുന്നുവെന്നും എഡിറ്റോറിയല്‍ ആരോപിക്കുന്നു. തമിഴ്നാട്, പശ്ചിമ ബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു വിമര്‍ശനം.

പ്രതിപക്ഷ സര്‍ക്കാരുകള്‍ നിലവിലുള്ള സംസ്ഥാനങ്ങള്‍ക്കുമേല്‍ കേന്ദ്ര സര്‍വാധിപത്യം സ്ഥാപിക്കാനുള്ള ഗവര്‍ണര്‍മാരുടെ സാഹസിക ശ്രമങ്ങള്‍ ഭരണഘടനയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അബദ്ധ ധാരണകളുടെ പ്രതിഫലനമാണ്. ഗവര്‍ണര്‍ പദവി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അല്പത്തം നടപ്പാക്കാനുള്ള സ്ഥാപനങ്ങളല്ലെന്നും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

Also Read: നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

Governor Cpi Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: