scorecardresearch

പീഡനവിവരം മറച്ചുവച്ചു, ജനസേവാ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി അറസ്റ്റിൽ

ജനസേവാ ശിശുഭവനിലെ പീഡന വിവരം മറച്ചുവച്ചതിനാണ് അറസ്റ്റ്. ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്

ജനസേവാ ശിശുഭവനിലെ പീഡന വിവരം മറച്ചുവച്ചതിനാണ് അറസ്റ്റ്. ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്

author-image
WebDesk
New Update
പീഡനവിവരം മറച്ചുവച്ചു, ജനസേവാ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി അറസ്റ്റിൽ

കൊച്ചി: ജനസേവാ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി അറസ്റ്റിൽ. ജനസേവാ ശിശുഭവനിലെ പീഡന വിവരം മറച്ചുവച്ചതിനാണ് അറസ്റ്റ്. ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ക്രൈംബ്രാഞ്ചിന്റെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി.

Advertisment

കുട്ടികളെ പീഡിപ്പിച്ചതിന് മുൻ അന്തേവാസിയെയും അറസ്റ്റ് ചെയ്തു. അഞ്ചു കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. പരാതി മറച്ചുവച്ചതിന് കംപ്യൂട്ടർ അധ്യാപകൻ റോബിനെയും അറസ്റ്റ് ചെയ്തു.

ജനസേവാ ശിശുഭവനിലെ അഞ്ചു കുട്ടികളെയാണ് അവിടെയുണ്ടായിരുന്ന അന്തേവാസി പീഡിപ്പിച്ചത്. ഒന്നര വർഷം മുൻപായിരുന്നു സംഭവം. പീഡനവിവരം കുട്ടികൾ തന്നെ ജോസ് മാവേലിയോട് പറയുകയുണ്ടായി. എന്നാൽ ജോസ് മാവേലി നടപടികൾ സ്വീകരിക്കാതെ ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു.

പീഡനവവിവരം അറിഞ്ഞിട്ടും ചെയർമാനായ ജോസ് മാവേലി നിയമ നടപടികളിലേക്ക് കടന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുളളത്.

Advertisment
Rape Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: