തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കും കണ്ണൂരേക്കുമുള്ള ജനശതാബ്‌ദി ട്രെയിൻ സർവീസുകൾ ജൂൺ ഒന്നിന് പുനരാരംഭിക്കും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി പ്രതിദിന ട്രെയിനായാണ് സർവീസ് നടത്തുക. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തും. ചൊവ്വ ഞായർ ശനി എല്ലാ ദിവസവുമാണ് തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്കുള്ള സർവീസ്. ബുധൻ, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ സർവീസ് നടത്തും.
Read More: മുംബൈക്കും ഡൽഹിക്കും ട്രെയിനുകൾ, റിസർവേഷൻ കൗണ്ടറുകൾ ഇന്നുമുതൽ: വിശദാംശങ്ങൾ അറിയാം
ട്രെയിനുകളുടെ സമയ വിവര പട്ടിക റെയിൽവേ പുറത്തുവിട്ടു. ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. ഐ ആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
സ്റ്റോപ്പുകൾ
ആലപ്പുഴ വഴിയാണ് തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്‌ദി സർവീസ് നടത്തുക. തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി കോട്ടയം വഴിയും സർവീസ് നടത്തും. വർക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ, ആലുവ, തൃശൂർ, ഷൊറണൂർ, തിരുർ എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തും.
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി കോട്ടയം വഴിയാണ്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊറണൂർ, തിരൂർ, കോഴിക്കോട്,വടകര, തലശ്ശേരി എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാവും.
സമയക്രമം
ദിവസവും രാവിലെ 05.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന നമ്പർ 02076 ജനശതാബ്‌ദി എക്സ്പ്രസ് അന്ന് ഉച്ചയ്ക്ക് 01.15ന് കോഴിക്കോടെത്തും. 01.45 കോഴിക്കോട് നിന്ന് പുറപ്പെടുന്ന നമ്പർ 02075 ജനശതാബ്‌ദി രാത്രി 09.35ന് തിരുവനന്തപുരത്തെത്തും.
Read More: ജൂൺ ഒന്നുമുതലുള്ള ട്രെയിൻ സർവീസുകൾ അറിയാം: സ്‌പെഷ്യൽ ട്രെയിൻ സർവ്വീസ്; ബുക്കിങ് ആരംഭിച്ചു
തിരുവനന്തപുരത്തുനിന്ന് ഉച്ചക്ക് 02.45ന് പുറപ്പെടുന്ന നമ്പർ 02082 ജനശതാബ്‌ദി അർധരാത്രി കഴിഞ്ഞ 12.20ന് കണ്ണൂരിലെത്തും. പിറ്റേദിവസം പുലർച്ചെ 04.50ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന നമ്പർ 02081 ട്രെയിൻ ഉച്ചയ്ക്ക് 02.45ന് തിരുവനന്തപുരത്തെത്തും
കോച്ചുകൾ
- മൂന്ന് എസി ചെയർകാറും 16 സെകൻഡ് ക്ലാസ് ചെയർകാറുമാണ് കോഴിക്കോട്ടേക്കുള്ള ജനശതാബ്ദിയിൽ.
- മൂന്ന് എസി ചെയർകാറും 13 സെകൻഡ് ക്ലാസ് ചെയർകാറുമാണ് കണ്ണൂരേക്കുള്ള ജനശതാബ്ദിയിൽ.
വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ എത്തിച്ചേരുന്ന സമയം
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്‌ദി (സ്റ്റോപ്പ്, എത്തുന്ന സമയം/പുറപ്പെടുന്ന സമയം എന്ന ക്രമത്തിൽ):
- വർക്കല – 06.29 / 06.30
- കൊല്ലം – 06.53 / 06.55
- കായംകുളം – 07.34 / 07.35
- ആലപ്പുഴ – 08.13 / 08.15
- ചേർത്തല – 08.34 / 08.35
- എറണാകുളം ജങ്ഷൻ – 09.25 / 09.30
- ആലുവ – 09.49 / 09.50
- തൃശൂർ – 10.38 / 10.40
- ഷൊറണൂർ – 11.25 / 11.30
- തിരുർ – 12.09 / 12.10
കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്‌ദി (സ്റ്റോപ്പ്, എത്തുന്ന സമയം/പുറപ്പെടുന്ന സമയം എന്ന ക്രമത്തിൽ):
- തിരുർ – 14.08 / 14.10
- ഷൊറണൂർ – 14.52 / 14.55
- തൃശൂർ – 15.43 / 15.45
- ആലുവ – 16.34 / 16.35
- എറണാകുളം ജങ്ഷൻ– 17.20 / 17.2
- ചേർത്തല – 17.54 / 17.55
- ആലപ്പുഴ – 18.18 / 18.20
- കായംകുളം – 19.09 / 19.10
- കൊല്ലം – 19.52 / 19.55
- വർക്കല – 20.14 / 20.15.
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്‌ദി (സ്റ്റോപ്പ്, എത്തുന്ന സമയം/പുറപ്പെടുന്ന സമയം എന്ന ക്രമത്തിൽ):
- കൊല്ലം – 15.38 / 15.40
- കായംകുളം – 16.14 / 16.15
- മാവേലിക്കര – 16.24 / 16.25
- ചെങ്ങന്നൂർ – 16.34 / 16.35
- തിരുവല്ല – 16.44 / 16.45
- കോട്ടയം – 17.18 / 17.20
- എറണാകുളം – 18.32 / 18.35
- തൃശൂർ – 19.48 / 19.50 മണിക്കൂർ
- ഷൊറണൂർ – 20.52 / 20.55
- തിരൂർ – 21.33 / 21.35
- കോഴിക്കോട് – 22.17 / 22.20
- വടകര – 22.58 / 23.00
- തലശ്ശേരി – 23.23 / 23.25.
കണ്ണൂർ-തിരുവനന്തപുരം ജനശതാബ്‌ദി (സ്റ്റോപ്പ്, എത്തുന്ന സമയം/പുറപ്പെടുന്ന സമയം എന്ന ക്രമത്തിൽ):
- തലശ്ശേരി – 05.08 / 05.10
- വടകര – 05.26 / 05.28
- കോഴിക്കോട് – 06.02 / 06.05
- തിരൂർ – 06.43 / 06.45
- ഷൊറണൂർ – 07.35 / 07.40
- തൃശൂർ – 08.13 / 08.15
- എറണാകുളം – 09.40 / 09.43
- കോട്ടയം – 10.48 / 10.50
- തിരുവല്ല – 11.09 / 11.10
- ചെങ്ങന്നൂർ – 11.19 / 11.20
- മാവേലിക്കര – 11.34 / 11.35
- കായംകുളം – 11.59 / 12.00
- കൊല്ലം – 12.43 / 12.45
മാർഗനിർദേശങ്ങൾ
- ഐആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
- യാത്രാ തീയതിക്ക് 30 ദിവസം മുൻപുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം
- ടിക്കറ്റിൽ കാറ്ററിങ്ങ് ചാർജ് ഉൾപ്പെടില്ല. പാൻട്രി കാർ ഉള്ള ചില ട്രെയിനുകളിൽ
- ചുരുങ്ങിയ തോതിൽ ഭക്ഷണവും കുപ്പിവെള്ളവും ലഭ്യമാക്കും.
- യാത്രക്കാർ ഭക്ഷണവും വെള്ളവും യാത്രയിൽ ഒപ്പം കരുതണം
- കോവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.
- യാത്രക്കാർ മുഖാവരണം ധരിക്കണം
- ട്രെയിൻ പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ റെയിൽവേ സ്റ്റേഷനുകളിലെത്തണം.
- യാത്രക്കാരെ താപനിലാ പരിശോധനയ്ക്ക് വിധേയരാക്കും.
- ട്രെയിൻ യാത്രയിൽ സാമൂഹിക അകല മാനദണ്ഡങ്ങൾ പാലിക്കണം
- ട്രെയിനിൽ പുതപ്പോ, വിരിപ്പുകളോ നൽകില്ല.
- ലക്ഷ്യ സ്ഥാനത്തെത്തിയാൽ അതത് പ്രദേശങ്ങളിലെ സാമൂഹിക അകല, സുരക്ഷാ മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കണം.
നേത്രാവതി, മംഗള, ജനശതാബ്ദി, തുരന്തോ എന്നിവ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് രാജ്യത്ത് ജൂൺ 01 മുതൽ സർവീസ് നടത്തുക. ടൈം ടേബിൾ അടിസ്ഥാനമാക്കി ദിനംപ്രതി 200 ട്രെയിൻ സർവീസുകളാണ് ജൂൺ ഒന്നു മുതൽ പുതുതായി ആരംഭിക്കുക.
- നോൺ എസി കംപാർട്ട്മെന്റുകളുള്ള ട്രെയിനുകളാവും ഇവ.
- ഇരു ദിശയിലേക്കുമായി 100 ജോഡി ട്രെയിനുകളാണ് സർവീസ് നടത്തുക
- കേരളത്തിൽ സർവീസ് നടത്തുക അഞ്ച് ട്രെയിനുകൾ
- സാധാരണ ഈ ട്രെയിനുകൾ നിർത്തുന്ന എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കും
IRCTC Train Schedule and Online Booking
റെയിൽവേയ്ക്ക് കീഴിലുള്ള ഇന്ത്യൻ റെയിൽവേ കാറ്ററിങ്ങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. നാട്ടിലെത്തിയാൽ ക്വാറന്റൈനിൽ കഴിയാം എന്ന് യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഐആർസിടിസി വെബ്സൈറ്റിൽ ഉറപ്പ് നൽകേണ്ടി വരും. ഇതിനായി ക്വാറന്റൈൻ ചെക്ബോക്സ് സംവിധാനം ഐആർസിടിസി വെബ്സൈറ്റിൽ നടപ്പാക്കിയിരുന്നു.
Read More: സ്‌പെഷ്യൽ ട്രെയിൻ സർവ്വീസ്; ബുക്കിങ് ആരംഭിച്ചു
കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ
- മുംബൈ ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്സ്
- നിസാമുദ്ദീൻ-എറണാകുളം തുരന്തോ എക്സ്പ്രസ്സ്
- നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ്സ്
- കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ്
- കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ്
നോൺ എസി കോച്ചുകളോടു കൂടെയായിരിക്കും തുരന്തോ ട്രെയിനുകൾ സർവീസ് നടത്തുക. കൊങ്കൺ വഴിയുള്ള ട്രെയിനുകളാണ് കേരളത്തിലേക്ക് സർവീസ് പുനരാരംഭിച്ചിട്ടുള്ളത്.
റിസർവേഷൻ കൗണ്ടറുകൾ ഇന്നുമുതൽ
ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ ആരംഭിക്കുന്നതായി ദക്ഷിണ റെയിൽവേ. ചെന്നൈ സെൻട്രൽ, തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജങ്ഷൻ, കോഴിക്കോട്, മംഗളൂരു റെയിൽവേ സ്റ്റേഷനുകളിലാണ് കൗണ്ടറുകൾ ആരംഭിക്കുക. ഓരോ സ്റ്റേഷനുകളിലും രണ്ടോ അതിലധികമോ കൗണ്ടറുകൾ ആരംഭിക്കും. ഇതിൽ ഒരു കൗണ്ടർ ടിക്കറ്റ് കൺസെഷനുള്ള യാത്രക്കാർക്കും പാസുകളോ വൗച്ചറുകളോ നൽകി യാത്രചെയ്യുന്നവർക്കും വേണ്ടിയുള്ളവയായിരിക്കുമെന്നും റെയിൽവേ അറിയിച്ചു.
ലോക്ക്ഡൗണിനെത്തുടർന്ന് നിർത്തിവച്ച ട്രെയിൻ സർവീസുകൾ ഘട്ടം ഘട്ടമായാണ് റെയിൽവെ ആരംഭിക്കുക. മേയ് 12ന് തുടങ്ങിയ ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തേക്കടക്കം ഇരു ദിശകളിലേക്കായി 15 ജോഡി അഥവാ 30 ട്രെയിനുകളാണ് ഓടിയത്.
ന്യൂഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിനുകളായായിരുന്നു സർവീസുകൾ. തിരുവനന്തപുരം, ബംഗലൂരു, ദിബ്രുഗഡ്, പട്ന, ജമ്മുതാവി, ബിലാസ്പൂർ, റാഞ്ചി, ഭുബനേശ്വർ, സികന്ദ്രാബാദ്, മഡ്ഗാവ്, അഹമ്മദാബാദ്, മുംബൈ സെൻട്രൽ, ചെന്നൈ, ഹൌറ, അഗർത്തല എന്നിവിടങ്ങളിലേക്കാണ് ട്രെയിൻ സർവീസുകൾ ആദ്യ ഘട്ടത്തിൽ ആരംഭിച്ചത്. ന്യൂഡൽഹിക്ക് പുറമേ കേരളത്തിലേക്ക് കൂടുതൽ നഗരങ്ങളിൽ നിന്ന് ട്രെയിനുകൾ വേണണെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.