scorecardresearch

വിവാദ പ്രസ്താവന പിൻവലിച്ച് ക്ഷമാപണം നടത്തണം; എ.കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി നോട്ടീസ് അയച്ചത്

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി നോട്ടീസ് അയച്ചത്

author-image
WebDesk
New Update
AK Balan

ചിത്രം: ഫേസ്ബുക്ക്

പാലക്കാട്: വിവാദ പരാമര്‍ശത്തില്‍ സിപിഎം നേതാവ് എ.കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തര വകുപ്പ് ഭരിക്കുക ജമാഅത്തെ ഇസ്ലാമിക്കായിരിക്കുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമായിരുന്നു എ.കെ ബാലന്റെ പ്രസ്താവന.

Advertisment

ഇതിനെതിരെ ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി മുഹമ്മദ്‌ സാഹിബ് ആണ് നോട്ടിസ് അയച്ചിരിക്കുന്നത്. 7 ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ക്ഷമാപണം നടത്താത്തപക്ഷം നടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്.

Also Read: പാസ്പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

അതേസമയം, എ.കെ ബാലന്റെ പ്രസ്താവന ഇന്ത്യയിൽ സംഘ്പരിവാർ നടത്തുന്ന പ്രചാരണത്തിനു സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചു. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകും എന്ന പ്രചാരണമാണ് സംഘപരിവാർ നടത്തിയത്. മുസ്‌ലിം വിരുദ്ധ വികാരം ഭൂരിപക്ഷ സമുദായങ്ങൾക്ക് ഇടയിൽ ഉണ്ടാക്കി രണ്ട് സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള അതേ സംഘപരിവാർ തന്ത്രമാണ് എ.കെ ബാലനും ഇപ്പോൾ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read: തർക്കങ്ങൾക്ക് വിരാമം; കോർപ്പറേഷന്റെ കീഴിലുള്ള കെട്ടിടം ഒഴിയുമെന്ന് വികെ പ്രശാന്ത്

പരാമർശം വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയുടെ സ്വരവും ഭാഷയുമാണ് ബാലനെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇതിനുമുമ്പും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടുണ്ട്. അപ്പോള്‍ എടുത്തിട്ടുള്ള നിലപാടുകളും സമീപനങ്ങളും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. ഇപ്പോള്‍ ഈ പ്രചാരണം നടത്തുന്നത് ബിജെപിക്ക് വേണ്ടിയാണ്. ഇത് ഇടതുമുന്നണിയുടെ നയമാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Read More: ശബരിമല സ്വർണക്കൊള്ള; പത്മകുമാറിൻറ ജാമ്യാപേക്ഷ വീണ്ടും തള്ളി, ജയിലിൽ തുടരും

Ak Balan Jamaat E Islami

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: