scorecardresearch

കൈയേറ്റക്കാരായി ചിത്രീകരിക്കുന്നെന്ന് ആരോപിച്ച് മൂന്നാറില്‍ ജെല്ലിക്കെട്ട് മോഡല്‍ സമരത്തിന് ആഹ്വാനം

മൂന്നാർ ജനകീയ സമിതിയാണ് കടയടച്ചുള്ള സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്

മൂന്നാർ ജനകീയ സമിതിയാണ് കടയടച്ചുള്ള സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
resort, munnar, idukki, kseb

അടിമാലി: മൂന്നാർ ജനതയെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സമരത്തിന് ആഹ്വാനം. മൂന്നാർ ജനകീയ സമിതിയാണ് കടയടച്ചുള്ള സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ജെല്ലിക്കെട്ട് സമരത്തിന്‍റെ മാതൃകയിൽ പ്രതിഷേധിക്കണമെന്നാണ് നോട്ടീസിൽ ആഹ്വാനം ചെയ്യുന്നത്. നാളെ വൈകീട്ട് മൂന്നിന് പ്രതിഷേധ കൂട്ടായ്മ വിളിച്ചു ചേർക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

Advertisment

മൂന്നാറിലെ ടൂറിസം മേഖലയെ അടക്കം തകര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകരും ഇവിടെ തമ്പടിച്ചിരിക്കുകയാണെന്നും മൂന്നാറിനെതിരായ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരമെന്നും ജനകീയ സമിതി അറിയിച്ചു. മൂന്നാറിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം സർക്കാർ നടപടി തുടങ്ങിയിരുന്നു. ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ അന്യാധീനപ്പെട്ട 15 സെൻറ് ഭൂമി റവന്യൂ സംഘം തിരിച്ചുപിടിച്ച് ബോർഡ് സ്ഥാപിച്ചിരുന്നു.

സി.പി.എം നേതാവും ദേവികുളം എം.എൽ.എയുമായ എസ്. രാജേന്ദ്രൻ അടക്കമുള്ളവരുടെ കൈവശമുള്ളത് അനധികൃത ഭൂമിയാണെന്ന വസ്തുത കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്നിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയിലേക്ക് നീങ്ങിയത്.

Munnar Encroachment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: