scorecardresearch

കണ്ണൂരിലെ മഠങ്ങളില്‍ ബിഷപ്പ് സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് രേഖകള്‍, തങ്ങിയിട്ടില്ലെന്ന് മൊഴി

കോണ്‍വെന്റിലെ സന്ദര്‍ശന റജിസ്റ്റര്‍ അടക്കമുള്ള രേഖകള്‍ പരിശോധിക്കുകയും കന്യാസ്ത്രീകളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു

കോണ്‍വെന്റിലെ സന്ദര്‍ശന റജിസ്റ്റര്‍ അടക്കമുള്ള രേഖകള്‍ പരിശോധിക്കുകയും കന്യാസ്ത്രീകളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
അരമന അകലെ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ തീരുമാനമായില്ല

കണ്ണൂര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ രൂപതയ്ക്ക് കീഴിലുള്ള കണ്ണൂരിലെ രണ്ട് മഠങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി. ജലന്ധര്‍ രൂപതക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ പരിയാരത്തെ സെന്റ് ക്ലാര കോണ്‍വെന്റ്, പാണപ്പുഴയിലെ മരിയ സദന്‍ കോണ്‍വെന്റ് എന്നിവിടങ്ങളിലാണ് ഇന്നലെ അന്വേഷണ സംഘം പരിശോധന നടത്തിയത്.

Advertisment

2013- 14 കാലയളവില്‍ ഈ കോണ്‍വെന്റുകളില്‍ പൊതുപരിപാടിക്കെത്തിയ ബിഷപ്പ് തിരികെ പോകും വഴി കുറവിലങ്ങാട് മഠത്തിൽവച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘത്തിന്റെ പരിശോധന.

കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷിന്റെ നേത്യത്വത്തിലുള്ള സംഘമാണ് എത്തിയത്. അന്വേഷണ സംഘം കോണ്‍വെന്റിലെ സന്ദര്‍ശന റജിസ്റ്റര്‍ അടക്കമുള്ള രേഖകള്‍ പരിശോധിക്കുകയും കന്യാസ്ത്രീകളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ മൊഴിയില്‍ പറയുന്ന കാലയളവില്‍ ബിഷപ്പ് ഇവിടെ സന്ദര്‍ശിച്ചതിന്റെ രേഖകള്‍ കണ്ടെത്തി. എന്നാല്‍ ഈ സമയത്ത് ഒരിക്കല്‍ പോലും ബിഷപ്പ് ഇവിടെ താമസിച്ചിട്ടില്ല.

ബിഷപ്പ് ജലന്തര്‍ ബിഷപ്പ് അവിടം വിടരുതെന്ന് കാണിച്ച് കേരളത്തിന്റെ ഡിജിപി അവിടുത്തെ പൊലീസ് മേധാവിക്ക് കത്തയച്ചിട്ടുണ്ട്. കന്യാസ്ത്രീയെ 13തവണ പ്രക്യതിവിരുദ്ധ ലൈംഗിക ബന്ധത്തിന് വിധേയയാക്കി എന്നാണ് പരാതി.

Advertisment
Kannur Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: