കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന് ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേഗത്തിലാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളത്ത് നടക്കുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. അഞ്ച് ദിവസം പിന്നിടുന്ന ബിഷപ്പിനെതിരായ സമരത്തോട് സഹകരിക്കരുത് എന്ന് സിഎംസി സിസ്റ്റേഴ്സ് നിര്‍ദേശിച്ചു. സിഎംസി സുപ്പീരിയര്‍ ജനറല്‍ സഭയിലെ കന്യാസ്ത്രീകള്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറിലൂടെയാണ് നിര്‍ദേശം.

എറണാകുളം ഹൈക്കോടതി ജംങ്ഷനില്‍ നടക്കുന്ന സമരത്തിന് ജനപിന്തുണ ഏറുന്ന സാഹചര്യത്തിലാണ് സിഎംസി സുപ്പീരിയര്‍ സിസ്റ്റേഴ്സിന്റെ ഇടപെടല്‍. ‘സേവ് അവര്‍ സിസ്റ്റേഴ്സ്’ എന്ന പേരില്‍ നടക്കുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സിനിമാ മേഖലകളിലുള്ള പ്രമുഖരും ഐക്യദാര്‍ഢ്യവുമായി എത്തിയിട്ടുണ്ട്. പുരോഹിതരും കന്യാസ്ത്രീകളും അടക്കം വിശ്വാസി സമൂഹത്തില്‍ നിന്നും പിന്തുണ ഏറി വരുന്ന സാഹചര്യമാണ്.

സമരത്തിന് പിന്നില്‍ ഗൂഢാലോചനയാണ് എന്നായിരുന്നു ഇന്നലെ മാധ്യമങ്ങളെ കണ്ട കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞത്. 2014-16 കാലഘട്ടത്തില്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചതായാണ് കന്യാസ്ത്രീയുടെ പരാതി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ