scorecardresearch

പണം വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തൽ; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്‌പെൻഷൻ

സർവ്വീസ് അവസാനിക്കാൻ നാല് മാസം മാത്രം ബാക്കിനിൽക്കെയാണ് വിനോദ് കുമാറിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്

സർവ്വീസ് അവസാനിക്കാൻ നാല് മാസം മാത്രം ബാക്കിനിൽക്കെയാണ് വിനോദ് കുമാറിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്

author-image
WebDesk
New Update
Vinod Kumar

വിനോദ് കുമാർ

തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി വിനോദ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ റിപ്പോർട്ട് നൽകി നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്.

Advertisment

പരോൾ അനുവദിക്കാനും പരോൾ നീട്ടി നൽകാനും തടവുകാരിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ഡിഐജി വിനോദ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതോടൊപ്പം തന്നെ അനധികൃത സ്വത്ത് സമ്പാദനത്തിലും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ച് നാല് ദിവസത്തിനു ശേഷം നടപടിയെടുക്കുകയായിരുന്നു.

സർവ്വീസ് അവസാനിക്കാൻ നാല് മാസം മാത്രം ബാക്കിനിൽക്കെയാണ് വിനോദ് കുമാറിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. അന്വേഷണം അവസാനിക്കുന്നതുവരെ സസ്‌പെൻഷനിൽ തുടരും.

Also Read:സ്വർണവില സർവകാല റെക്കോർഡിൽ; വില 1 ലക്ഷം കടന്നു

ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ നടപടി വൈകുന്നതിനെതിരെ വലിയ വിമർശനങ്ങൾ ഉണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത്. ഇന്ന് രാവിലെയോട് കൂടി മുഖ്യമന്ത്രി ചെന്നൈയിൽ നിന്നെത്തി ഫയൽ പരിശോധിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. 

Also Read:ശബരിമല സ്വർണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും അറസ്റ്റിൽ

ഇക്കഴിഞ്ഞ ഡിസംബർ 17നാണ് ജയിൽ ഡിഐജി വിനോദ്കുമാറിനെതിരെ വിജിലൻസ് കേസെടുത്തത്. കുറ്റവാളികൾക്ക് പരോളിനും ജയിലിൽ സൗകര്യങ്ങൾ ഒരുക്കാനും ഡിഐജി പണം വാങ്ങിയെന്നാണ് വിജിലൻസിൻറെ കണ്ടെത്തൽ. തുടർന്നാണ് കേസെടുത്തത്. കൊടി സുനി അടക്കം ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കാനും ജയിൽ ആസ്ഥാനത്തെ ഡിഐജി എംകെ വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. 

Also Read:ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണത്തിന് ഇഡിയും, രേഖകൾ കൈമാറാൻ കോടതി നിർദേശം

വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജൻറെന്നും പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥൻ വഴിയാണെന്നും വിജിലൻസ് രഹസ്യ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരിൽ നിന്നും ഡിഐജി പണം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Read More:വോട്ടർ പട്ടിക പുതുക്കൽ 2026: പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാനുള്ള മാർഗങ്ങൾ ഇതാ

Vigilance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: