scorecardresearch

ടിപി കേസ് പ്രതികളിൽനിന്നും കൈക്കൂലി വാങ്ങി, ഡിഐജി നടത്തിയത് വ്യാപക പണപ്പിരിവ്; കൂടുതൽ തെളിവുകൾ

ശമ്പളത്തിനു പുറമെ ഒരു മാസം ഡിഐജിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 35 ലക്ഷം രൂപയെന്നാണ് കണ്ടെത്തൽ

ശമ്പളത്തിനു പുറമെ ഒരു മാസം ഡിഐജിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 35 ലക്ഷം രൂപയെന്നാണ് കണ്ടെത്തൽ

author-image
WebDesk
New Update
Vinod Kumar

വിനോദ് കുമാർ

തിരുവനന്തപുരം: ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ കൈക്കൂലി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയിൽനിന്നും അണ്ണൻ സിജിത്തിൽനിന്നും കൈക്കൂലി വാങ്ങിയെന്നും കൊടി സുനി ജയിലിലിരുന്ന് ക്വട്ടേഷൻ സംഘടിപ്പിച്ചതിന്റെ തെളിവ് നശിപ്പിച്ചുവെന്നും ലഹരി സംഘത്തിൽനിന്നും പണം വാങ്ങിയെന്നുമാണ് വിജിലൻസ് കണ്ടെത്തിലിലുണ്ട്. ശമ്പളത്തിനു പുറമെ ഒരു മാസം ഡിഐജിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 35 ലക്ഷം രൂപയെന്നും ഭാര്യയുടെ അക്കൗണ്ടിൽ എത്തിയത് 40 ലക്ഷം രൂപയെന്ന് വിജിലൻസ് കണ്ടെത്തിയതായെന്നണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

Also Read: നെടുമ്പാശേരിയിൽ തലനാരിഴയ്ക്ക് ദുരന്തം വഴിമാറി; വിമാനത്തിന്റെ ടയറുകൾ പൊട്ടി, അടിയന്തര ലാൻഡിങ്

കൊടി സുനിയുടെ ബന്ധുവിൽ നിന്നും വിനോദ് കുമാർ ഗൂഗിള്‍ പേ വഴിയാണ് കൈക്കൂലി വാങ്ങിയതെന്നാണ് വിവരം. എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്‍റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. പരോളിനും ജയിലിൽ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്.

Also Read: ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഡിഐജി വിനോദ് കുമാറിന്റെ വഴിവിട്ട നടപടികൾ  മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജന്റാക്കി പണം വാങ്ങിയതിൽ വിജിലൻസിന് തെളിവ് ലഭിച്ചു. തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടിൽ നിന്നും ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതിനും തെളിവ് ലഭിച്ചതോടെയാണ് ഡിഐജിക്കെതിരെ കേസെടുത്തത്. 

Also Read: മതവികാരം വ്രണപ്പെടുത്തി; 'പോറ്റിയെ കേറ്റിയേ' പാട്ടിനെതിരായ പരാതിയിൽ കേസെടുത്ത് പൊലീസ്

വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്. വിരമിക്കാൻ നാല് മാസം ബാക്കി നിൽക്കെയാണ് വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ് എടുത്തിട്ടുള്ളത്. ടിപി കേസിലെ പ്രതികള്‍ക്ക് വിയ്യൂരിൽ വഴിവിട്ട സൗകര്യങ്ങളൊരുക്കിയതിന് സസ്‌പെൻഷൻ നേരിട്ട വ്യക്തിയാണ് വിനോദ് കുമാർ.

Read More: ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെ അറസ്റ്റു ചെയ്ത് എസ്‌ഐടി

Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: