കൊച്ചി: യാക്കോബായ സഭയിൽ തർക്കം രൂക്ഷമാകുന്നു. ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ മെത്രാപൊലിത്ത ട്രസ്റ്റി പദവി ഒഴിഞ്ഞതിന് ശേഷവും യാക്കോബായ സഭയിൽ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. സഭാ ട്രസ്റ്റിക്കും വൈദിക ട്രസ്റ്റിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കതോലിക്ക ബാവ അനുകൂലികൾ പാത്രിയര്‍ക്കീസ് ബാവയ്ക്ക് കത്തയച്ചു. രണ്ട് മെത്രാപോലിത്തമാരും സഭാ സെക്രട്ടറിയും അടക്കമുള്ള ബാവ അനുകൂലികളാണ് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവക്ക് കത്തയച്ചിരിക്കുന്നത്.
Also Read: യാക്കോബായ സഭ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ക്രമക്കേട്; അടിയന്തര വര്‍ക്കിങ് കമ്മിറ്റി യോഗം അലസിപ്പിരിഞ്ഞു
കാതോലിക്ക ബാവയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നെന്ന് പരാതിയില്‍ പറയുന്നു. ബാവയെ മോശക്കാരനായി ചിത്രീകരിക്കാൻ ശ്രമം നടന്നു. ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം. വിമർശനം തുടരുന്ന സാഹചര്യത്തിലാണ് ട്രസ്റ്റി പദവി സ്ഥാനം തോമസ് പ്രഥമൻ മെത്രാപൊലിത്ത ഒഴിഞ്ഞതെന്ന് കത്തിൽ വ്യക്തമാക്കുന്നു.
Also Read: ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
കഴിഞ്ഞ ദിവസമാണ് മെത്രാപൊലീത്തൻ ട്രസ്റ്റി സ്ഥാനം ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ഒഴിഞ്ഞത്. പുതിയ ഭരണസമിതിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണം. ഏതാനം മാസങ്ങൾക്ക് മുമ്പ് ചുമതലയേറ്റ ഭരണസമിതി തനിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്നായിരുന്നു തോമസ് പ്രഥമന്റെ ആരോപണം.
Also Read: യാക്കോബായ സഭയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യാപക ക്രമക്കേടുകളെന്ന് കണ്ടെത്തല്‍
മെത്രാപൊലീത്തൻ ട്രസ്റ്റി സ്ഥാനം ഒഴിയാനുള്ള സഭാധ്യക്ഷന്റെ ആവശ്യം ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ അംഗീകരിച്ചു. എന്നാൽ സഭയുടെ ആത്മീയ തലവൻ എന്ന ശ്രേഷ്ഠ ബാവ പദവിയിൽ തുടരാൻ സഭാ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ നിർദേശിക്കുകയായിരുന്നു.
യാക്കോബായ സഭയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇതു ചര്‍ച്ച ചെയ്യാന്‍ പുത്തന്‍കുരിശില്‍ ജനുവരി മാസത്തിൽ ചേര്‍ന്ന വര്‍ക്കിങ് കമ്മിറ്റി യോഗം അലസിപ്പിരിഞ്ഞിരുന്നു. യാക്കോബായ സഭയുടെ 2007-മുതല്‍ 2018 വരെയുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു ഇത്. ബില്ലുകളും വൗച്ചറുകളുമില്ലാതെയാണ് ലക്ഷക്കണക്കിനു രൂപ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.