/indian-express-malayalam/media/media_files/uploads/2018/03/Jacob_Thomas.jpg)
കൊച്ചി: ഡ്രജര്‍ അഴിമതി കേസിൽ മുന്‍ ഡിജിപി ജേക്കബ് തോമസിനെ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. സര്‍ക്കാരിനോട് നിലപാട് അറിയിക്കാനും കോടതി നിര്‍ദേശം നൽകി. അഴിമതി കേസില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടർ ആയിരിക്കെ ഡ്രജർ വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. വിജിലന്‍സ് കോടതിയും ഹൈക്കോടതിയും തളളിയ ആരോപണത്തിലാണ് വിജിലന്‍സ് വീണ്ടും കേസെടുത്തത്. കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിയെ
ഒഴിവാക്കി ഉയർന്ന തുക നിർദേശിച്ച കമ്പനിക്ക് ടെൻഡർ നൽകിയെന്നാണ് ആരോപണം. സർക്കാർ ഖജനാവിന് 20 കോടി നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഹർജി 17 ന് വീണ്ടും പരിഗണിക്കും.
എട്ടു കോടിക്കാണ് ഡ്രജർ വാങ്ങാൻ സർക്കാർ അനുമതി നൽകിയത്. എന്നാൽ സർക്കാർ അനുമതി ഇല്ലാതെ 19 കോടി രൂപക്കാണ് വാങ്ങിയത്. ഈ ഇനത്തിൽ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.