scorecardresearch
Latest News

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി

ജേക്കബ് തോമസിന്റെ ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്റെ കാലാവധി കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു

Jacob thomas, Vigillance director, corruption cases, TP Senkumar, Loknadh Behra, Pinarayi Vijayan, DGP, Chief Minister, LDF Govt

തിരുവനന്തപുരം: സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. ഇത് മൂന്നാമതാണ് അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടുന്നത്. സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ കമ്മീഷന്‍ കഴിഞ്ഞ ദിവസം ശുപാര്‍ശ നല്‍കിയിരുന്നു.

ജേക്കബ് തോമസിന്റെ ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്റെ കാലാവധി കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും നീട്ടണമെങ്കില്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന്റെ അനുമതി വേണ്ടതുണ്ട്. അതിനാല്‍ സസ്‌പെന്‍ഷന്‍ നീട്ടിയതിന് ശേഷം കേന്ദ്രത്തിന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്.

ഓഖിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിനും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു പുസ്തകം എഴുതിയതിനുമാണ് ഡിജിപി ജേക്കബ് തോമസിനെ നേരത്തേ സസ്പെന്‍ഡ് ചെയ്തത്. ഈ മാസം 20നാണ് ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷം പൂര്‍ത്തിയായത്. സംസ്ഥാനത്ത് അപൂര്‍വ്വമായാണ് ഒരു ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷനുമേല്‍ വീണ്ടും സസ്പെന്‍ഷന്‍ നേരിട്ടത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Jacob thomas suspension