ജേക്കബ് തോമസ് പല വിഷയങ്ങളിലും സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടിയിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനാണ് ഇത് സംബന്ധിച്ച് സംസ്ഥാനം കത്തയച്ചത്.

ഓഖി ദുരന്തത്തിൽ കേന്ദ്രത്തിൽ നിന്ന് കൂടുതൽ തുക ആവശ്യപ്പെട്ടതിന് പിന്നിൽ അഴിമതിക്കുള്ള സാധ്യതയുണ്ടെന്നായിരുന്നു വിമർശനം. ഓഖി ദുരന്തത്തിൽ കൊല്ലപ്പെട്ടത് സാധാരണക്കാരാണെന്നും വൻകിടക്കാരൊന്നും ഇത്തരത്തിൽ മരിക്കാറില്ലെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വിമർശിച്ചിരുന്നു.

ഉന്നത സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന ആത്മകഥയുടെ പേരിലാണ് സസ്പെന്റ് ചെയ്തത്. അനുമതി വാങ്ങാതെ ആത്മകഥയെഴുതിയെന്നതാണ് കുറ്റം. ജേക്കബ് തോമസിനെതിരെ കടുത്ത നടപടിയെടുക്കണമെന്നും അല്ലെങ്കിൽ അത് തെറ്റായ സന്ദേശം ഉദ്യോഗസ്ഥർക്ക് നൽകുമെന്നുമാണ് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തെ അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.