കൊ​ച്ചി: അടിപേടിച്ച് മിണ്ടാതിരിക്കില്ലെന്ന് മു​ന്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സ്. ഏ​ത് സ്ഥാ​ന​ത്തി​രു​ന്നാ​ലും അ​ഴി​മ​തി​ര​ഹി​ത കേ​ര​ള​ത്തി​നാ​യി പോ​രാ​ടുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു​വ​രു​മെ​ന്ന് പ​റ​ഞ്ഞ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. അ​ദ്ദേ​ഹം പ​റ​ഞ്ഞാ​ല്‍ ശ​രി​യാ​യി​രി​ക്കു​മെന്നും ജേക്കബ് തോമസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

പ​ല​രേ​യും തൊ​ട്ടാ​ല്‍ കൈ​പൊ​ള്ളും. ഈ​യ​ടു​ത്ത​കാ​ല​ത്താ​ണ് ത​നി​ക്ക​ത് മ​ന​സി​ലാ​യ​തെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ തൊ​ട്ടാല്‍ കു​ഴ​പ്പ​മി​ല്ല. അ​ത് കൈ​കാ​ര്യം ചെ​യ്യാ​നാ​വും. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ അ​ഴി​മ​തി​യെ തൊ​ട്ടാ​ല്‍ ഷോ​ക്ക​ടി​ക്കും. ചി​ല​പ്പോ​ള്‍ തൊ​ടു​ന്ന ​ആ​ള്‍ ത​ന്നെ തെ​റി​ക്കു​മെ​ന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചെ​യ്ഞ്ചി​നു മു​ന്നി​ൽ‌ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വ​രി​നി​ൽ​ക്കു​മ്പോ​ൾ ബ​ന്ധു​നി​യ​മ​നം വേ​ണോ​യെ​ന്ന് ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​നോ​ട് ചോ​ദി​ക്ക​ണമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ