പമ്പ: ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയെ പരിഹസിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ്. കുണ്ടന്നൂര്‍ ജംഗ്ഷനിലാണ് ആദ്യം നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതി വിധി സര്‍ക്കാരിന് നടപ്പിലാക്കാതിരിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ശബരിമലയില്‍ നിരോധനാജ്ഞ ഉണ്ടെങ്കില്‍ കുണ്ടന്നൂര്‍ ജംഗ്ഷനിലും നിരോധനജ്ഞ വേണം. നാലോ അഞ്ചോ അംഗങ്ങളില്‍ കൂടുതലുളള വീടുകളിലും നിരോധനാജ്ഞ വേണമെന്നാണ് എന്റെ അഭിപ്രായം. സുപ്രിംകോടതി വിധികളെല്ലാം ഇവിടെ നടപ്പിലാക്കിയിട്ടുണ്ടോ. എത്ര വിധികള്‍ നടപ്പിലാക്കാതെ നില്‍ക്കുന്നുണ്ട്,’ ജേക്കബ് തോമസ് പറഞ്ഞു.

‘ഞാന്‍ വിശ്വാസികള്‍ക്കൊപ്പമാണ്. അവിശ്വാസികള്‍ എന്നൊരു വിഭാഗം ഇപ്പോള്‍ കേരളത്തില്‍ രൂപപ്പെടുന്നുണ്ട്. ശാന്തിയുടേയും സമാധാനത്തിന്റേയും വിശ്വാസത്തിന്റേയും സ്ഥലമാവേണ്ട സ്ഥലമാണ് ശബരിമല. പലവിധ വിശ്വാസങ്ങളുണ്ടല്ലോ. ഞാന്‍ വിശ്വാസികള്‍ക്കൊപ്പമാണ്. കാത്തിരിക്കാം എന്നൊരു മൂവ്മെന്റ് സ്ത്രകള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. അത് അവര്‍ക്ക് തന്നെ വിടേണ്ട കാര്യമാണ്,’ ജേക്കബ് തോമസ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ