മടവാളും കത്തിയും ചിരവയും പണം നല്‍കി വാങ്ങി; അവസാനദിനം ഓഫീസിൽ കിടന്നുറങ്ങി, ജേക്കബ് തോമസ് പടിയിറങ്ങി

അവസാന സർവീസ് ദിവസം ഓഫീസിലാണ് ജേക്കബ് തോമസ് കിടന്നുറങ്ങിയത്

പാലക്കാട്: മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് അടക്കം 18 മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ സർവീസിൽ നിന്ന് വിരമിച്ചു. 11 ഐപിഎസ് ഉദ്യോഗസ്ഥരും ഏഴ് മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമാണ് ഇന്ന് പടിയിറങ്ങിയത്. ഏറെ വിവാദങ്ങൾക്കൊപ്പം യാത്ര ചെയ്‌താണ് ജേക്കബ് തോമസ് സർവീസിൽ നിന്നു വിരമിച്ചത്. അതുകൊണ്ട് തന്നെ ജേക്കബ് തോമസിന്റെ അവസാനദിനവും വാർത്തകളിൽ ഇടംപിടിക്കുകയാണ്. കമ്പനി ഷോറൂമില്‍ നിന്ന് കത്തിയും മടവാളും ചിരവയുമെല്ലാം പണം നല്‍കി വാങ്ങിയാണ് ജേക്കബ് തോമസ് പടിയിറങ്ങിയത്.

അവസാന സർവീസ് ദിവസം ഓഫീസിലാണ് ജേക്കബ് തോമസ് കിടന്നുറങ്ങിയത്. ഓഫീസിൽ തറയിൽ കിടക്ക വിരിച്ചിരിക്കുന്ന ചിത്രം ജേക്കബ് തോമസ് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തു. “സിവിൽ സർവീസ് അവസാന ദിവസത്തിന്റെ തുടക്കവും ഒടുക്കവും ഷൊർണ്ണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ” എന്ന കുറിപ്പോടെയാണ് ജേക്കബ് തോമസ് ഈ ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

Read Also: മദ്യലഹരിയിൽ അമ്മയുടെ കഴുത്തറുത്തു; കൊല നടത്തിയ ശേഷം അയൽക്കാരനെ ഫോണിൽ വിളിച്ചു പറഞ്ഞു

സർക്കാരുമായി അഭിപ്രായഭിന്നതയിലാണ് ജേക്കബ് തോമസ്. 35 വർഷത്തെ സേവനത്തിനു ശേഷമാണ് ജേക്കബ് തോമസ് പടിയിറങ്ങുന്നത്. സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ജേക്കബ് തോമസ് പങ്കെടുത്തില്ല. നിലവിൽ ഷൊർണൂരിലെ മെറ്റൽ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ജേക്കബ് തോമസ്.

2019 ഒക്ടോബറിലാണ് ജേക്കബ് തോമസ് മെറ്റൽ ഇൻഡസ്ട്രീസ് തലപ്പത്ത് നിയമിതനാവുന്നത്. നിയമനത്തോട് തുടക്കത്തിൽ തന്നെ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പുതിയ നിയമനം ലഭിച്ച ഉടൻ, താൻ ഇരുമ്പ് ഉണ്ടാക്കാൻ പഠിച്ചിട്ടില്ലെന്നായിരുന്നു ജേക്കബ് തോമസ് അഭിപ്രായപ്പെട്ടത്. ഒരു ഡിജിപിയുടെ പണി ഇരുമ്പ് ഉണ്ടാക്കലാണ് എന്നത് സര്‍ക്കാരിന്റെ തീരുമാനമാണല്ലോ, ഡിജിപി റാങ്കിലുള്ള ഒരാള്‍ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.

രണ്ടുവർഷത്തെ സസ്‌പെൻഷനു ശേഷമായിരുന്നു മെറ്റൽ ഇന്‍ഡസ്ട്രീസ് വഴി ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തിയത്. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരമായിരുന്നു നടപടി. പൊലീസ് സേനയിലേക്ക് തിരിച്ചെടുക്കണമെന്നാണ് ജേക്കബ് തോമസ് നേരത്തെ ആവശ്യപ്പെട്ടതെങ്കിലും മറ്റൊരു ചുമതലയിൽ നിയമിക്കുകയായിരുന്നു. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലായിരുന്നു ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്.

Read Also: കേരളത്തിൽ ആരാധനാലയങ്ങൾ ഉടൻ തുറന്നേക്കില്ല; ഇളവുകളിൽ സംസ്ഥാന തീരുമാനം നാളെ

അനുമതി ഇല്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജര്‍ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. വിആര്‍എസ് ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നായിരുന്നു ജേക്കബ് തോമസ് ട്രിബ്യൂണൽ മുമ്പാകെ ഉന്നയിച്ച വാദം. ജേക്കബ് തോമസിന്റെ ആത്മകഥയായ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ ഏറെ വിവാദമായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Jacob thomas ips retirement former vigilance director

Next Story
മദ്യലഹരിയിൽ അമ്മയുടെ കഴുത്തറുത്തു; കൊല നടത്തിയ ശേഷം അയൽക്കാരനെ ഫോണിൽ വിളിച്ചു പറഞ്ഞുtwo killed in thrissur, തൃശൂരിൽ രണ്ടു പേരെ വെട്ടിക്കൊന്നു, murder, കൊലപാതകം, attack, ആക്രമണം, thrissur murder, തൃശൂരിലെ കൊലപാതകം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express