ജേക്കബ് തോമസിന് വീണ്ടും നിയമനം

സ്റ്റീല്‍ ആൻഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായിട്ടാണ് നിയമനം

Jacob Thomas, Kerala Govt, Pinarayi Vijayan, Thomas Isaac

തിരുവനന്തപുരം: സസ്പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് ഐപിഎസിനെ സർവീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. സ്റ്റീല്‍ ആൻഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായിട്ടാണ് നിയമനം. ഇതു സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് പ്രകാരമാണ് നടപടി.

പൊലീസ് സേനയിലേക്ക് തിരിച്ചെടുക്കണമെന്നാണ് ജേക്കബ് തോമസ് നേരത്തെ ആവശ്യപ്പെട്ടത്. അതിനാല്‍ പുതിയ നിയമനം ജേക്കബ് തോമസ് സ്വീകരിക്കുമോ എന്നറിയില്ല. രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലായിരുന്നു ജേക്കബ് തോമസിനെ ആദ്യം സസ്പെന്‍ഡ് ചെയ്തത്.

അനുമതി ഇല്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജര്‍ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടി സസ്പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. വിആര്‍എസ് ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.

ഇതില്‍ വിശദമായ വാദം കേട്ട ശേഷമാണ് ട്രിബ്യൂണല്‍ ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നായിരുന്നു ജേക്കബ് തോമസിന്റെ വാദം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Jacob thomas ips appointed as steel and metal industries md302623

Next Story
‘റോബിന്‍ പീറ്ററിന്റെ പേര് പറയരുതായിരുന്നു’; വികാരഭരിതനായി അടൂര്‍ പ്രകാശ്, മുത്തം നല്‍കി മോഹന്‍രാജ്Adoor Prakash,അടൂര്‍ പ്രകാശ്, Konni, കോന്നി,Robin Peter,റോബിന്‍ പീറ്റര്‍, Mohanraj, UDF, Congress, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express