തി​രു​വ​ന​ന്ത​പു​രം: പൊലീസിന്റെ തുടർച്ചയായ വീഴ്‌ചകളെത്തുടർന്ന് പഴികേൾക്കുന്ന ഡിജിപിയെ പരിഹസിച്ച് വിജിലന്‍സ് മുന്‍ മേധാവി ജേക്കബ് തോമസ്. പൊലീസ് തലപ്പത്ത് ഇപ്പോഴുളളത് പാലമരമാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. പാലമരത്തില്‍ നിന്നും മാമ്പഴം പ്രതീക്ഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നും ലോക്‌നാഥ് ബെഹ്റയെ മാറ്റിയേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടയിലാണ് ജേക്കബ് തോമസിന്റെ പരിഹാസം.

‘പാലമരം നമ്മള്‍ നട്ടു വളര്‍ത്തിയാല്‍ അതില്‍ നിന്നും മാമ്പഴം പ്രതീക്ഷിക്കുന്നത് ശരിയാണോ. ആനപ്പുറത്തിരിക്കുമ്പോള്‍ ചിലര്‍ക്ക് താഴെ കാണണമെന്നില്ല. പാലമരങ്ങള്‍ ഇനിയും തുടരണോയെന്ന് ആലോചിക്കണം’, ജേക്കബ് തോമസ് പറഞ്ഞു.

ബെഹ്റയെ മാറ്റണമെന്ന ​ആ​വ​ശ്യം സിപിഐ ഉ​ൾ​പ്പ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചതായാണ് വിവരം. പൊ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ലി​യ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബെഹ്റയെ ഇ​നി​യും സം​ര​ക്ഷി​ക്കു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന ത​ന്നെ സിപിഎം നേ​താ​ക്ക​ൾ മുഖ്യമന്ത്രിയെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

പൊലീ​സ് കു​ത്ത​ഴി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യ സ്ഥിതിയിൽ ഇ​നി​യും തൽസ്ഥിതി തു​ട​ർ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ​യ്ക്ക് ഇ​പ്പോ​ഴു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന ത​ക​രാ​ർ വ​ർ​ധി​പ്പി​ക്കു​ക​യു​ള്ളൂ​വെ​ന്ന വാ​ദം പി​ണ​റാ​യിക്ക് മു​ന്നി​ൽ ശ​ക്ത​മാ​യി നി​ൽ​ക്കു​ക​യാ​ണ്. ബെ​ഹ്റയെ ഡി​ജി​പി സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​ക്കൊ​ണ്ടു​ള്ള തീ​രു​മാ​നം ചിലപ്പോൾ ഉ​ണ്ടാ​യേക്കും. ബെഹ്റ​യെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തേ​യ്ക്ക് മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

നി​ല​വി​ലെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ എൻ.സി.അസ്താന ബി​എ​സ്എ​ഫ് ഡ​യ​റ​ക്ട​ർ സ്ഥാ​നം ഏ​റ്റെ​ടു​ത്ത് കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ വിജിലൻസിന് നാഥനില്ലാത്ത അ​വ​സ്ഥ​യാ​ണ്. ഈ ​ഒ​ഴി​വി​ലേ​യ്ക്ക് പ​ക​രം നി​യ​മ​നം ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും സ്ഥ​ല​മാ​റ്റം. ഡിജിപി​മാ​രാ​യ എ.ഹേ​മ​ച​ന്ദ്ര​ൻ, ഋ​ഷി​രാ​ജ് സിങ് എ​ന്നി​വ​രെ​യാ​ണ് ബെഹ്റയുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ഡിജിപി​യെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം മ​ന്ത്രി​മാ​രി​ൽ ചി​ല​രും ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഉന്നയിച്ചു. ഈ ​നി​ല​ തു​ട​ർ​ന്നാ​ൽ സ​ർ​ക്കാ​രും പാ​ർ​ട്ടി​യും ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഒ​റ്റ​പ്പെ​ടു​മെ​ന്ന ശ​ക്ത​മാ​യ വാ​ദം ത​ന്നെ മന്ത്രിമാർ ഉന്നയിച്ചത്. ര​ണ്ടുവ​ർ​ഷം പി​ന്നി​ടു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​ന് പൊ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ലി​യ ത​ല​വേ​ദ​ന​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ