/indian-express-malayalam/media/media_files/uploads/2017/02/jacob-thomas-1.jpg)
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെയും , സിപിഐ നേതാവ് സി. ദിവാരകരനേയും പരോക്ഷമായി വിമർശിച്ച് ജേക്കബ് തോമസ്. തന്നെ ജനവിരുദ്ധനായി ചിത്രീകരിക്കുന്നതിനുവേണ്ടി ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനം വിളിച്ചു ചേർത്തെന്നാണ് ജേക്കബ് തോമസിന്രെ വിമർശനം. ആത്മകഥയായ സ്രാവുകൾക്കൊപ്പം നീന്തുന്പോൾ എന്ന പുസ്തകത്തിലാണ് ഉമ്മൻ ചാണ്ടിയെ ജേക്കബ് തോമസ് രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.
തന്നേക്കാൾ ജൂനിയറായ ശങ്കർ റെഡ്ഡിയെ വിജിലൻസ് മേധാവിയായി നിയമിച്ചത് ചട്ടങ്ങൾ അട്ടിമറിച്ചായിരുന്നു എന്നും വിജിലൻസ് ഡയറക്ടറാവാനുള്ള യോഗ്യത തനിക്കുണ്ടായിരുന്നുവെന്നും ജേക്കബ് തോമസ് ആത്മകഥയിൽ പരാമർശിക്കുന്നു.
മുൻ മന്ത്രി സി. ദിവാകരനേയും ജേക്കബ് തോമസ് തന്റെ ആത്മകഥയിലൂടെ വിമർശിക്കുന്നുണ്ട്. സപ്ലൈകോയിലെ അഴിമതി ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ തന്നെ സ്ഥലം മാറ്റുകയാണ് ഭക്ഷ്യമന്ത്രിയായിരുന്ന സി. ദിവാകരൻ ശ്രമിച്ചത്. സപ്ലൈകോ അഴിമതിയിൽ സിബിഐ ഉദ്യോഗസ്ഥരും ആരോപണവിധേയരും ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.