തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് ജേക്കബ് തോമസ്. പരസ്യപ്രചാരണത്തിന് തുക വിനിയോഗിച്ചതിനെയാണ് ജേക്കബ് തോമസ് വിമർശിച്ചത്. സർക്കാരിനെ വിമർശിച്ചതിന് സസ്പെൻഷനിലാണ് ഇപ്പോൾ ഇദ്ദേഹം.

ഫെയ്സ്ബുക്കിൽ ‘പാഠം 2– മുന്നോട്ടുള്ള കണക്ക്’ എന്ന തലക്കെട്ടിലാണ് ഇദ്ദേഹം രണ്ടാമത്തെ പോസ്റ്റിട്ടത്. “വാർഷികാഘോഷ പരസ്യത്തിന് മൂന്ന് കോടി, ഫ്ലക്സ് വയ്ക്കലിന് രണ്ട് കോടി, ജനതാൽപര്യം അറിയൽ റിയാലിറ്റി ഷോയ്ക്ക് മൂന്ന് കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട്– കണക്കിലുണ്ട്, ക്രിസ്മസിന് വന്നവർ– ഭാഗ്യവാന്മാർ, കാണാതായവർ– കടലിനോട് ചോദിക്കണം” എന്നാണ് കുറിച്ചിരിക്കുന്നത്. ‘പരസ്യപദ്ധതികൾ ജനക്ഷേമത്തിന്’ എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
Jacob Thomas, Kerala Govt, Pinarayi Vijayan, Thomas Isaac
നേരത്തേ ഓഖി ദുരിതാശ്വാസത്തിന് കേന്ദ്രത്തിൽ നിന്ന് 7000 കോടിയുടെ സഹായം കേരളം അഭ്യർത്ഥിച്ചതിനെയും ജേക്കബ് തോമസ് വിമർശിച്ചിരുന്നു. 6300 കോടി എന്തിനാണെന്ന പരോക്ഷ ചോദ്യമുന്നയിക്കുന്നതായിരുന്നു പോസ്റ്റ്. ഇതിന് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ മറുപടിയുമായി വന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.