തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്നും മാറ്റി നിർത്താൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ. ജേക്കബ് തോമസിനെതിരായ അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ.

അതിനിടെ, ജേക്കബ് തോമസിനെതിരായ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അഭിപ്രായം തേടി. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രജർ വാങ്ങിയതിൽ ജേക്കബ് തോമസ് 15 കോടി രൂപ നഷ്ടം വരുത്തിയെന്ന ധനവകുപ്പ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അഭിപ്രായം തേടിയത്.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സ്വകാര്യ കന്പനിക്ക് ജേക്കബ് തോമസ് ടെൻഡർ നൽകിയത് ചട്ടങ്ങൾ മറികടന്നാണെന്നു കെ.എം.എബ്രഹാമിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതുമൂലം കന്പനിക്ക് കോടികളുടെ അധിക ലാഭമുണ്ടായി. ജേക്കബ് തോമസിനെതിരെ ഉന്നതതല അന്വേഷണത്തിനും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ