scorecardresearch

ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി; ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്

വിജിലന്‍സ് കോടതിയും ഹൈക്കോടതിയും തളളിയ ആരോപണത്തിലാണ് വിജിലന്‍സ് വീണ്ടും കേസെടുത്തത്

വിജിലന്‍സ് കോടതിയും ഹൈക്കോടതിയും തളളിയ ആരോപണത്തിലാണ് വിജിലന്‍സ് വീണ്ടും കേസെടുത്തത്

author-image
WebDesk
New Update
jacob thomas on bar bribery case against mani

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുത്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം വിജലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമർപ്പിച്ചു. വിജിലന്‍സ് കോടതിയും ഹൈക്കോടതിയും തളളിയ ആരോപണത്തിലാണ് വിജിലന്‍സ് വീണ്ടും കേസെടുത്തത്.

Advertisment

തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേടു കാട്ടിയെന്നുള്ള പരാതികള്‍ കോടതി തള്ളിയിരുന്നു. നേരത്തേ ഈ കേസ് തളളിയതാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരുമായി ജേക്കബ് തോമസ് ഇടഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ആരോപണത്തിന്മേല്‍ വീണ്ടും കേസെടുത്തിരിക്കുന്നത്.

തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ സർക്കാരിന് നഷ്ടമുണ്ടാക്കി, അവധിയെടുത്ത് സ്വകാര്യ കോളജിൽ പോയി പഠിപ്പിച്ചു, കുടകിൽ അനധികൃത ഭൂമി ഇടപാടു നടത്തി എന്നിവയാണ് ജേക്കബ് തോമസിനെതിരെ ഉയർന്ന ആരോപണം. തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് വകുപ്പിന് 15 കോടി നഷ്ടം ഉണ്ടാക്കിയതായാണ് നേരത്തേ കെ.എം.എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

Trivandrum Jacob Thomas Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: