Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

ആനക്കൊമ്പ് കേസ്: തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് മോഹൻലാൽ

ആനക്കൊമ്പ് കേസില്‍ തനിക്കെതിരായ കുറ്റപത്രം നിലനില്‍ക്കില്ലന്നാണ് മോഹന്‍ലാലിന്റെ വാദം

mohanlal, മോഹൻലാൽ, ivory, മോഹൻലാൽ ആനക്കൊമ്പ്, chargesheet, കുറ്റപത്രം, mohanlal ivory, kerala highcourt, കേരള ഹൈക്കോടതി, iemalayalam, ഐ ഇ മലയാളം, today news, മോഹൻലാൽ ഒന്നാം പ്രതി, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers, ie malayalam, ഐഇ മലയാളം

കൊച്ചി: ആനക്കൊമ്പ് കേസില്‍ കുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. ഒന്നാം പ്രതിയായി കുറ്റപത്രം സമര്‍പ്പിച്ചത് തന്നെ പീഡിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണന്നും വിശദീകരിക്കാനാവാത്ത വിധം മാനസിക പീഡമാണ് നടക്കുന്നതെന്നും മോഹന്‍ലാല്‍ മറുപടി സത്യവാങ്ങ്മൂലത്തില്‍ കോടതിയില്‍ വ്യക്തമാക്കി.

മോഹന്‍ലാലിനെതിരായ കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഏലൂര്‍ സ്വദേശി എ.എ പൗലോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മോഹന്‍ലാലിന്റ മറുപടി സത്യവാങ്ങ്മൂലം. ആനക്കൊമ്പ് കേസില്‍ തനിക്കെതിരായ കുറ്റപത്രം നിലനില്‍ക്കില്ലന്നാണ് മോഹന്‍ലാലിന്റെ വാദം.

തേവരയിലെ വസതിയില്‍നിന്നു കണ്ടെത്തിയ രണ്ട് ജോഡി ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ സര്‍ക്കാര്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കിയതാണ്. കേസിലെ നിലവിലെ നിയമപരമായ സാഹചര്യം ഇതാണ്. എന്നിട്ടും ആനക്കൊമ്പ് അനധികൃതമാണെന്ന ഹര്‍ജിക്കാരുടെ ആരോപണം അടിസ്ഥാനരഹിതമാണന്നും സത്യവാങ്ങ്മൂലത്തില്‍ മോഹന്‍ലാല്‍ ബോധിപ്പിച്ചു.

Read More: ആനക്കൊമ്പ് കേസ്: മോഹൻലാലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി

ചില വ്യക്തികളും സംഘടനകളും പൊതുസമൂഹത്തില്‍ തന്നെ മോശക്കാരനാക്കാനും പ്രതിഛായ തകര്‍ക്കാനും ശ്രമം നടത്തുന്നുണ്ട്. ആനക്കൊമ്പ് കേസ് വ്യക്തിഹത്യ നടത്താനുള്ള ശ്രമം മാത്രമാണന്നും മോഹന്‍ലാല്‍ ബോധിപ്പിച്ചു.

മോഹൻലാലിന്റെ വസതിയിൽ 2011 ജൂലൈ 22 ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് അനുമതിയില്ലാതെ ആനക്കൊമ്പ് സൂക്ഷിക്കുന്നതായി കണ്ടെത്തിയത്. ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചിട്ടും അഞ്ചു മാസം കഴിഞ്ഞ് 2011 ഡിസംബർ 21 നാണു ഫോറസ്റ്റ് ഉദ്യോഗസ്ഥർ മോഹൻലാലിന്റെ വസതി പരിശോധിക്കാൻ തയാറായതെന്ന് ഹർജിക്കാരനായ പൗലോസ് പറയുന്നു.

പരിശോധനയ്ക്കുശേഷം ആറുമാസം കഴിഞ്ഞ് 2012 ജൂൺ 12 നാണു കേസെടുത്തത്. ഏഴു വർഷം കഴിഞ്ഞ് 2019 സെപ്റ്റംബർ 16 നാണ് കുറ്റപത്രം സമർപ്പിച്ചതെന്നും ഇക്കാര്യത്തിൽ ഒത്തുകളി നടന്നെന്നും കൈവശാവകാശം നൽകിയ മുഖ്യവനപാലകന്റെ നടപടി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ആനക്കൊമ്പ് കേസിലെ കുറ്റപത്രത്തിൽ നടൻ മോഹൻലാൽ ഒന്നാം പ്രതിയാണ്. കേസിൽ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം വനം വകുപ്പ് ഹൈക്കോടതിക്ക് കൈമാറിയിരുന്നു. മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുഖ്യവനപാലകൻ മുൻകാല പ്രാബല്യത്തോടെ നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.എ പൗലോസ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ മജിസ്ട്രേറ്റ് കോടതിയിൽ സെപ്റ്റംബർ 16 ന് കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ മോഹൻലാൽ അടക്കം നാലു പ്രതികളാണുളളത്. മോഹൻലാലാണ് ഒന്നാം പ്രതി. തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ. കൃഷ്ണകുമാർ രണ്ടാം പ്രതിയും തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ.കൃഷ്ണകുമാർ മൂന്നാം പ്രതിയും ചെന്നൈ പെനിൻസുല ഹൈറോഡിൽ താമസിക്കുന്ന നളിനി രാധാകൃഷ്ണൻ നാലാം പ്രതിയുമാണ്. ആനക്കൊമ്പ് കൈവശം വച്ചതിന് മോഹൻലാൽ അടക്കമുള്ള പ്രതികൾക്കെതിരെ പരമാവധി അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

1972 ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച്, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കൂടാതെ ആനക്കൊമ്പുകൾ കൈവശം വച്ചു, കൈമാറ്റം നടത്തി, അവ വാങ്ങി സൂക്ഷിച്ചു, ആനക്കൊമ്പുകൾ സംബന്ധിച്ച് സർക്കാരിലേക്ക് അറിയിപ്പു നൽകിയില്ല എന്നിവയാണു പ്രതികളുടെ പേരിലുളള കുറ്റം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ivory case mohanlal says its mental torturing

Next Story
കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസ്: ഒരാൾ കൂടി അറസ്റ്റിൽchild porn, pedophilia
The moderation of comments is automated and not cleared manually by malayalam.indianexpress.com