scorecardresearch
Latest News

ജിഷ്ണു കേസില്‍ തിരിച്ചടി; രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറന്‍സിക്

ആവശ്യത്തിനുള്ള അളവില്‍ രക്തസാമ്പിള്‍ ലഭിക്കാത്തതും പഴക്കവും കാരണം ഡിഎന്‍എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം

ജിഷ്ണു കേസില്‍ തിരിച്ചടി; രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറന്‍സിക്

തൃശ്ശൂർ: പാന്പാടി നെഹ്റു കോളേജിലെ രണ്ട് മുറികളിൽ നിന്ന് ഫോറൻസിക് സംഘം കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറൻസിക് വിഭാഗം. ജിഷ്ണു പ്രണോയി മരിച്ചു കിടന്ന മുറിയിലും, വൈസ് പ്രിൻസിപ്പലിന്റെ മുറിയില്‍ നിന്നുമാണ് രക്തക്കറ കണ്ടെത്തിയിരുന്നത്.

ആവശ്യത്തിനുള്ള അളവില്‍ രക്തസാമ്പിള്‍ ലഭിക്കാത്തതും പഴക്കവും കാരണം ഡിഎന്‍എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം അന്വേഷണസംഘത്തെ അറിയിച്ചു. ഇതോടെ ജിഷ്ണു കേസിലെ നിര്‍ണായക തെളിവാണ് ഇല്ലാതാകുന്നത്.

ജിഷ്ണു പ്രണോയിയെ മർദ്ദിച്ചത് കോളേജിലെ ഇടിമുറിയെന്ന് പറയപ്പെടുന്ന വൈസ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നിന്നാണെന്ന് നേരത്തേ ആക്ഷേപമുയർന്നിരുന്നു. പിന്നീട് ഹോസ്റ്റൽ മുറിയോട് ചേർന്ന ശുചിമുറിയിലാണ് ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ജിഷ്ണുവിനെ എങ്ങോട്ടേയ്‌ക്കാണ് കൊണ്ടുപോയതെന്ന് ഇപ്പോഴും വ്യക്തമല്ല.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് ആദ്യ നടത്തിയ പരിശോധനകൾ തൃപ്തികരമല്ലെന്ന ആക്ഷേപം ബന്ധുക്കൾ നേരത്തേ തന്നെ ഉയർത്തിയിരുന്നു.

നേരത്തേ കോപ്പിയടിച്ചെന്ന പരാതിയിൽ പരീക്ഷാ മുറിയിൽ നിന്നും അദ്ധ്യാപകൻ ഇറക്കിക്കൊണ്ടുപോയ ജിഷ്ണുവിനെ പിന്നീട് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ കേരളത്തിലെ ക്യാപസുകളിൽ എല്ലാം അലയടിച്ചു. ഇതേ തുടർന്ന് ജിഷ്ണു പ്രണോയുടെ മരണവാർത്തയിൽ നിന്ന് ശ്രദ്ധ തിരിഞ്ഞെങ്കിലും കൂടുതൽ പ്രതിഷേധമുയരുകയായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Its impossible to find out dna from blood sample says forensic department in jishnu case