Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

സ്‌പ്രിങ്ക്‌ളർ കരാർ തന്റെ തീരുമാനം; നിയമോപദേശം തേടിയിട്ടില്ല: ഐടി സെക്രട്ടറി

സ്‌‌പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തവും സ്വയം ഏൽക്കുകയാണ് ഐടി സെക്രട്ടറി

തിരുവനന്തപുരം: കോവിഡ് ഡാറ്റ ശേഖരണത്തിനായി സ്‌പ്രിങ്ക്‌ളർ കമ്പനിയെ തീരുമാനിച്ചത് തന്റെ വിവേചനാധികാരം ഉപയോഗിച്ചാണെന്ന് ഐടി സെക്രട്ടറി എം.ശിവശങ്കരൻ. സ്‌പ്രിങ്ക്‌ളർ കരാർ തന്റെ തീരുമാനമാണെന്നും അടിയന്തര സാഹചര്യമായതിനാൽ നിയമോപദേശം തേടിയിട്ടില്ലെന്നും മറ്റാർക്കും ഇതിൽ ഉത്തരവാദിത്തമില്ലെന്നും എം.ശിവശങ്കരൻ പറഞ്ഞു.

സ്‌‌പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തവും സ്വയം ഏൽക്കുകയാണെന്നും ഐടി സെക്രട്ടറി പറഞ്ഞു. “പര്‍ച്ചേസ് ഓര്‍ഡറിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നാണ് നിലപാട്. തന്റേത് പ്രഫഷനല്‍ തീരുമാനമാണ്. തെറ്റുണ്ടെങ്കില്‍ തിരുത്തും,” അദ്ദേഹം പറഞ്ഞു. “സേവനം സൗജന്യമാണെന്ന് ഉറപ്പ് വരുത്തിയിരുന്നു. സുരക്ഷാ പ്രശ്‌നമില്ലെന്ന് വ്യക്തമായി”.

Read Also: മലപ്പുറത്തേത് കോവിഡ് മരണമല്ല: ആരോഗ്യമന്ത്രി

“വിവരങ്ങൾ ശേഖരിക്കാൻ ഒരു ടെക്‌നോളജിക്കൽ പ്ലാറ്റ്‌ഫോം വേണമെന്ന് തീരുമാനിച്ചിരുന്നു. അത് തെരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്വമാണ്. അതൊരു പർച്ചേസ് തീരുമാനമാണ്. അതിൽ മറ്റാരും കൈ കടത്തിയിട്ടില്ല. രേഖകളിൽ കൃത്രിമത്വം നടന്നുവെന്ന ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. തീരുമാനങ്ങളിൽ തെറ്റുണ്ടെങ്കിൽ വിമർശനങ്ങൾ കൂടി കണക്കിലെടുത്ത് ഇക്കാര്യം പുന:പരിശോധിക്കും,” ഐടി സെക്രട്ടറി പറഞ്ഞു.

സ്‌പ്രി‌ങ്ക്‌ളര്‍ അഴിമതിയില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.  “രാജ്യാന്തര കരാറില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഒരു ഫയല്‍ പോലും സര്‍ക്കാരിന്റെ കൈവശമില്ല. 350 കോടി രൂപയുടെ ഡാറ്റ തട്ടിപ്പ് കേസാണ് കമ്പനിയുടെ പേരിലുള്ളത്,” കമ്പനിയുടെ കഴിഞ്ഞകാല ചരിത്രം എന്തുകൊണ്ട് സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം ചോദിച്ചു.

Read Also: നിയന്ത്രണങ്ങളോടെ ‘ഓടിയാൽ’ പോക്കറ്റ് കീറും; സർവീസ് നടത്താനില്ലെന്ന് സ്വകാര്യ ബസുടമകൾ

87 ലക്ഷം പേരുടെ ഡാറ്റ സ്‌പ്രി‌ങ്ക്‌ളർ എന്ന അമേരിക്കന്‍ കമ്പനിക്ക് ലഭിച്ചതായി ചെന്നിത്തല ആരോപിച്ചിരുന്നു. ഇതുവരെ ശേഖരിച്ച ഡാറ്റയുടെ വില 200 കോടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഡാറ്റ ലഭിച്ചാല്‍ ഇത് 700 കോടിയോളം വരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തിങ്കളാഴ്‌ച നടക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: It secretary m sivasankaran about sprinklr controversy

Next Story
മലപ്പുറത്തേത് കോവിഡ് മരണമല്ല: ആരോഗ്യമന്ത്രിKK shailaja, കെക ഷൈലജ, kk shailaja news, കെകെ ഷൈലജ വാര്‍ത്തകള്‍, kk shailaja on covid vaccine, കെക ഷൈലജ കോവിഡ് വാക്സിനെക്കുറിച്ച്, covid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, election, kerala election, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, ldf, എല്‍ഡിഎഫ്, ramesh chennithala, രമേശ് ചെന്നിത്തല, indian express malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express