കൊച്ചി: മാളുകൾ പാർക്കിങ് ഫീസ് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി. ഇതനുവദിച്ചാൽ ലിഫ്റ്റ് സർവീസിനും ഫീസ് ഈടാക്കുന്ന സാഹചര്യം ഉണ്ടാവുമെന്ന് കോടതി പരാമർശിച്ചു.
ഇടപ്പള്ളി ലുലു മാളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ ബോസ്കോ ലൂയിസ്, പോളി വടക്കൻ എന്നിവർ സമർപ്പിച്ച ഹർജികൾ പരിഗണച്ചാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ്റെ പരാമർശം.
പാർക്കിങ് ഫീസ് ഈടാക്കുന്നത് തുടരാമെന്നും ഇതുവരെ ഈടാക്കിയത് ഹർജികളിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹർജി ഒരു മാസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
Also Read: കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി