Latest News

ഐഎസ്ആര്‍ഒ ചാരക്കേസ്: സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച ഉത്തരവ് റദ്ദാക്കി

60 ദിവസത്തേക്കുള്ള ഇടക്കാല ജാമ്യപരിധി കഴിയുന്ന മുറയ്ക്ക് വിചാരണക്കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണമെന്നായിരുന്നു സെഷന്‍സ് കോടതി ഉത്തരവ്

ISRO spy case, Siby Mathews, Anticipatory bail, Kerala High Court, Siby Mathews anticipatory bail time limit, HC stays order on Siby Mathews anticipatory bail time limit, latest news, kerala news, malayalam news, news in malayalam, indian express malayalam, ie malayalam

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ ഡി ജി പി സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യത്തിനു സമയപരിധി നിശ്ചയിച്ച സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സിബി മാത്യൂസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി.

അറുപത് ദിവസത്തേക്കാണ് സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യപരിധി തീരുന്ന മുറയ്ക്ക് വിചാരണക്കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണമെന്നായിരുന്നു സെഷന്‍സ് കോടതി ഉത്തരവ്.

ഈ വ്യവസ്ഥ സുപ്രീം കോടതി വിധിക്കു വിരുദ്ധമാണന്നും വിചാരണ തീരും വരെയ്ക്കാണ് സാധാരണ ജാമ്യം അനുവദിക്കാറെന്നും ചൂണ്ടിക്കാട്ടിക്കാട്ടിയാണ് സിബി മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ ഒന്നാം പ്രതിയടക്കമുള്ളവര്‍ക്കു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ബോധിപ്പിച്ചു. കേസില്‍ നാലാം പ്രതിയാണ് സിബി മാത്യൂസ്. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സി ബി ഐ ചുമത്തിയിട്ടുള്ളത്.

Also Read: സ‍ഞ്ജിത്തിന്റെ മരണകാരണം തലയിലെ മുറിവ്; ശരീരത്തില്‍ 30 വെട്ട്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Isro spy case sibi mathews anticipatory bail time limit order stay high court

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com